നിപ ബാധിച്ച്‌ മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന എട്ടു പേര്‍ക്കും നിപയില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന എട്ടു പേര്‍ക്കും നിപയില്ല. ഇവരുടെ പരിശോധനഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ എല്ലാവരുടേയും സാംപിള്‍ ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാക്കിയ ലാബില്‍ പരിശോധിക്കും. ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ കിടത്തും. എട്ടുപേര്‍ക്കും നിലവില്‍ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം, യാത്രാരേഖ മാത്രമാണെന്ന്...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍ പരാതി

0
കൊച്ചി: എറണാകുളം ഞാറക്കലില്‍ 16കാരന്റെ മുഖത്തടിച്ചതായി പരാതിയുയര്‍ന്ന എസ്‌ഐ അരുണിനെതിരെ കൂടുതല്‍...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം. അയോധ്യയിൽ...