പത്തനംതിട്ട : സംസ്ഥാന പാതയായ പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ പ്ലാച്ചേരി മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന അപാകതകൾ അവഗണിച്ചു. റോഡിന്റ പലഭാഗങ്ങളിലും നിർമാണം അശാസ്ത്രീയമാണെന്ന് വിദഗ്ധർ അടക്കം അഭിപ്രായപ്പെട്ടിരുന്നെങ്കിലും കെ.എസ്.ടി.പി ഉദ്യോഗസ്ഥരടക്കം ഇത് അവഗണിച്ചു. ജനപ്രതിനിധികൾ വിഷയം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പരിശോധനകൾ നടത്തി നടപടി ഉണ്ടാകാൻ പൊതുമരാമത്ത് വകുപ്പിൽനിന്നു ലഭിച്ച നിർദേശങ്ങൾക്കും പുല്ലുവില. പ്ലാച്ചേരി മുതൽ കോന്നി വരെയും കോന്നി മുതൽ പുനലൂർ വരെയും രണ്ട് റീച്ചുകളിലായാണ് പണികൾ നടന്നത്. എന്നാൽ പണികൾ പൂർത്തീകരിച്ച് കെ.എസ്.ടി.പിക്കു കരാറുകാർ റോഡ് കൈമാറിയിട്ടില്ല. തർക്കങ്ങളും പ്രശ്നങ്ങളും കിടക്കുന്നതു കാരണമാണ് നിർമാണം പൂർത്തീകരിക്കാനാകാത്തത്. സ്ഥലമേറ്റെടുപ്പ് മുതലുള്ള നടപടികൾ പലയിടത്തും ഉണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഇക്കൂട്ടത്തിൽ വരുമെന്നതിനാലാണ് കരാർ കാലാവധി പൂർണമായി അവസാനിച്ചാലും റോഡ് കൈമാറാനാകുമോയെന്നതിൽ തർക്കമുണ്ട്. പി.എം റോഡ് നവീകരിച്ചതിനു പിന്നാലെ വാഹനത്തിരക്കും ഏറി. ദീർഘദൂര ബസുകളടക്കം കെ.എസ്.ആർ.ടി.സി ആരംഭിച്ചു. എറണാകുളം-തിരുവനന്തപുരം പാതക്കും ഹൈറേഞ്ചിലും ഈ പാത ഉപയോഗിക്കുന്നവർ നിരവധിയാണ്. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ചു മുൻ പരിചയമില്ലാത്തവരാണ് ഏറെയും വരുന്നത്. ഇതോടൊപ്പം ശബരിമല തീർഥാടകരുടെ വാഹനം കൂടിയാകുമ്പോൾ തിരക്ക് വർധിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1</a





























