തകരാറിലായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാകുന്നില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി: തകരാറിലായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ കെ എസ് ഇ ബി അധികൃതർ തയ്യാറാകാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. അട്ടച്ചാക്കൽ മണിയൻപാറ ട്രാൻസ്ഫോർമറാണ് രണ്ടാഴ്ചയായി തകരാറിലായത്. ഇതേ തുടർന്ന് വഞ്ചിപ്പടി മുതൽ കൊല്ലത്ത് മണ്ണിലേക്കും മണിയൻപാറയിലും വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും ഉണ്ടായിരുന്നു. പലതവണ ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാറ്റി സ്ഥാപിക്കാൻ ട്രാൻസ്ഫോർമർ സെക്ഷൻ ഓഫീസിൽ ലഭ്യമല്ലെന്നാന്ന് അധികൃതരുടെ വിശദീകരണം.

നിലവിൽ മണിയൻ പറ ട്രാൻസ്ഫോർമറിലെ കണക്ഷനുകളും അട്ടച്ചാക്കൽ നമ്പർ 2 ട്രാൻസ്ഫോർമറിൽ നിന്നും നൽകിയിരിക്കുകയാണ്. അതിനാൽ വൈകുന്നേരങ്ങളിൽ വോൾട്ടേജ് കുറവും വ്യതിയാനവും ഉണ്ടാകുന്നു. ഇത് ഗൃഹോപകരണങ്ങൾ തകരാറിലാകുന്നതിനും കാരണമാകുന്നു. മണിയൻപാറ ട്രാൻസ്ഫോർമറിൽ 300 ഓളവും അട്ടച്ചാക്കൽ ട്രാൻസ് ഫോർമറിൽ 250 ഉപഭോക്താക്കളുമുണ്ട്. മണിയൻപാറ ട്രാൻസ്ഫോർമർ പരിധിയിൽ ജലനിധിയുടെ പമ്പ് ഹൗസും വാണിജ്യ കണക്ഷനുകൾ നാലിൽ അധികവുമുണ്ട്. വോൾട്ടേജ് കുറവു വരുന്നത് ഇവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. മണിയൻ പാറ, കൊല്ലേത്തുമൺ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായാണ് ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...