സന്ധ്യ കഴിഞ്ഞാല്‍ ബസില്ല ; വലഞ്ഞ് റാന്നി മേനാംതോട്ടം പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : മേനാംതോട്ടം, ഉന്നത്താനി, അരുവിക്കല്‍ പ്രദേശങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ ബസില്ല. എവിടെങ്കിലും യാത്ര പോയി തിരികെ വരാന്‍ വൈകിയാല്‍ ഓട്ടോറിക്ഷയാണ് പ്രദേശവാസികളുടെ ഏക ആശ്രയം. പണമില്ലെങ്കില്‍ കാല്‍നടയും. മല്ലപ്പള്ളിക്കും വൃന്ദാവനം വഴി തിരുവല്ലക്കും പോകുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ സന്ധ്യകഴിഞ്ഞാല്‍ പിന്നെ ഈറൂട്ടില്‍ വരില്ല. റാന്നിയിൽ നിന്നും മേനാതോട്ടം അരുവിക്കൽ വഴി വൃന്ദാവനത്തിനുള്ള അവസാനത്തെ ബസ് വൈകിട്ട് 5.50 നാണ്. ഇതു കഴിഞ്ഞാൽ പിന്നെ ജനങ്ങൾ നടക്കുകയാ ഓട്ടോ വിളിക്കുകയോ ആണ് ചെയ്യുന്നത്.

കോവിഡിന് മുമ്പ് വരെ മല്ലപ്പള്ളി ഡിപ്പോയുടെ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ് 6.40 നു റാന്നിയിൽ നിന്നും ഇതുവഴി സർവീസ് നടത്തിയിരുന്നു. കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ തിരുവല്ല ഡിപ്പോയുടെ ഒരു ബസ് വൈകിട്ട് 7.50 ന് ഈ റൂട്ടിൽ തിരുവല്ലക്കും സർവീസ് നടത്തിയിരുന്നു. ഇതെല്ലാം നിലച്ചതാണ് ആളുകള്‍ക്ക് വിനയായത്. തിരുവല്ല ബസ് വൈകിട്ട് 7.50ന് മേനാംതോട്ടം എത്തി നേരെ പൂവന്‍മല വഴി തിരുവല്ലയ്ക്കു പോവുകയാണ്. ഈ ബസ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. മുടങ്ങിക്കിടക്കുന്ന പഴയ സർവീസുകള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചാല്‍ നാട്ടുകാരുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0
പന്തളം : പന്തളം കുരമ്പാലയില്‍ സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ്...

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ പേപ്പർ ചോർച്ച ; മുഖ്യസൂത്രധാരൻ ബ്രിജേഷ് ഗുപ്ത ബിഹാറിൽ അറസ്റ്റിൽ

0
മുംബൈ: മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യതാ പരീക്ഷയുടെ (TET) ചോദ്യപേപ്പർ ചോർച്ചയുമായി...

സിജെപി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടയുന്ന ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യ നായര്‍ക്ക് നേരെ...

0
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ക്രോക്രോച്ച്...