തൃക്കാക്കര നഗരസഭയില്‍ അവിശ്വാസം ; അഴിമതി വിരുദ്ധരുടെ വോട്ട് കിട്ടുമെന്ന് എല്‍‌ഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭാ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രന്മാരുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ ഭരണം. സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം പിടിക്കാം.

രാവിലെ നഗരസഭയ്ക്ക് മുന്നില്‍ ഇടതുമുന്നണിയുടെ പ്രക്ഷോഭം നടന്നു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനുമടക്കം 18 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയ നോട്ടീസ് തയ്യാറാക്കി . നഗരകാര്യവകുപ്പ് റീജണൽ ജോയിന്റ് ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്. അഴിമതിക്ക് കൂട്ടുനി‍ല്‍ക്കാത്തവര്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ഭരണം വീഴുമെന്നും എൽഡിഎഫ് നേതാക്കള്‍ പറഞ്ഞു.

43 അംഗ കൗൺസിലിൽ  25 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് യുഡിഎഫിന് ഉള്ളത്. ഒരു സ്വതന്ത്രനടക്കം 18 പേര്‍ ഇടതുപക്ഷത്തും.  22 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ആയാൽ ഭരണം പിടിക്കാം. മൂന്നാഴ്ചയായി നഗരസഭ കവാടത്തിന് മുന്നിൽ എൽഡിഎഫ് നടത്തി വന്ന സമരം അവസാനിപ്പിച്ചു. അവിശ്വാസ പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...