Friday, October 4, 2024 1:54 pm

മത്സര രംഗത്തേക്ക് ഇല്ല, അവസാന ശ്വാസം വരെ രാഷ്ട്രീയ പ്രവർത്തനം തുടരും ; കെ ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും വ്യക്തമാക്കി കെ ടി ജലീൽ. രാഷ്ട്രീയ പ്രവർത്തനവും പൊതു പ്രവർത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാനുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ”കഴിഞ്ഞ 13 വര്‍ഷങ്ങളായി താൻ ഒരു കോളേജ് അധ്യാപകനായിരുന്നു. പിന്നീട് ജനപ്രതിനിധിയും. ഇനി അധികാരമില്ലാത്ത ജനസേവനപ്രവർത്തനവും പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ് ആഗ്രഹിക്കുന്നത്. ഒപ്പം തന്നെ ഒരുപാട് യാത്രകൾ ചെയ്യണം അതിനിടെ കണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് സമൂഹത്തോട് പറയണം അതിന്റെയൊരു തുടക്കമാണ് ഇന്ന് പ്രകാശനം ചെയ്ത തന്റെ പുസ്തകം. ‘സ്വർഗ്ഗസ്ഥനായ ഗാന്ധിജി’ എന്നാണ് പുസ്തകത്തിന്റെ പേര്. പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞതാണ്. അധികാര രാഷ്ട്രീയത്തിൽ താല്പര്യമില്ല. വിവിധ രാജ്യങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ കഥകളാണ് നമ്മൾ കേട്ടത്. സ്നേഹത്തിന്റെ കഥകളും കേൾക്കുന്നുണ്ട്. അനൈക്യത്തെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത്, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ധൃഢമാക്കണം അതിനു വേണ്ടി പ്രവർത്തിക്കും ഒരു പൗരന്റെ തീരുമാനമാണത്. ഒരാളോടും വിധേയപ്പെട്ട് നിൽക്കേണ്ട കാര്യമില്ല” കെ ടി ജലീൽ പറഞ്ഞു. തന്റെ പുസ്തകപ്രകാശനത്തിനെത്തി തന്നെ അഭിനന്ദിച്ച ഓരോരുത്തർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

തിരുപ്പതി ലഡു വിവാദം : പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : തിരുപ്പതി ലഡു വിവാദത്തിൽ സി.ബി.ഐയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ...

നിങ്ങളുടെ അടുക്കളയില്‍ അത്യാവശ്യമായി ഉണ്ടാവണം ഈ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകള്‍

0
ആരോഗ്യകാര്യത്തില്‍ നമ്മള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. വീട്ടിലുള്ള മുതിര്‍ന്നവരുടേയും കുട്ടികളുടേയുമൊക്കെ കാര്യത്തില്‍...

സിനിമാസ്റ്റൈയിൽ ഡ്രൈ​വ​റെ ത​ട്ടി​കൊണ്ടുപോയി വാ​ഹ​നം ക​വ​ർ​ച്ച : ര​ണ്ടുപേ​ർ​ കൂ​ടി അറസ്റ്റിൽ

0
ക​ല്ല​ടി​ക്കോ​ട്: ഡ്രൈ​വ​റെ ത​ട്ടി​യെ​ടു​ത്ത് വാ​ഹ​നം ക​വ​ർ​ന്ന കേ​സി​ൽ പ​ത്തം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു...

നിയമസഭയിൽ നടന്നത് പൊറാട്ടുനാടകം ; സതീശൻ സിപിഎമ്മിന് കുഴലൂതുന്നു : വി.മുരളീധരൻ

0
തിരുവനന്തപുരം : നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍...