ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത തെറ്റ് ; ഇരുവര്‍ക്കും കോവിഡില്ലെന്ന് മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബിഗ്ബി അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് വിവരം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നു പറഞ്ഞ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇരുവര്‍ക്കും കോവിഡില്ലെന്ന് മുംബൈ മേയര്‍ കിഷോരി പഡ്‌നേക്കര്‍ അറിയിച്ചു. മേയറെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മേയറുടെ അറിയിപ്പിനു പിന്നാലെ രാജേഷ് തോപെ ട്വീറ്റ് പിന്‍വലിച്ചു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പരിശോധനയില്‍ ഐശ്യര്യയുടെയും ആരാധ്യയുടെയും ജയ ബച്ചന്റെയും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഐശ്വര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ് വന്നതോടെ ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. പിന്നീട് മേയറുടെ പ്രസ്താവനയോടെ ആശങ്ക അകലുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...