കോവിഡ് : സാമൂഹ്യമാധ്യങ്ങളിലൂടെ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി : ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമ്പര്‍ക്കം കാരണം കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകാതെ സൂക്ഷ്മത പാലിക്കുകയാണ് വേണ്ടതെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍. ഒരാളില്‍നിന്നും അയാളുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകളിലേക്ക് സമ്പര്‍ക്കം കാരണം രോഗബാധയേറുന്നു. വ്യക്തികള്‍ തമ്മില്‍ ആറടി ദൂരം പാലിച്ചു ഇടപഴകുകയും ശുചിത്വമാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും അനുസരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ രോഗത്തെ പടിക്കുപുറത്തു നിര്‍ത്താന്‍ സാധിക്കൂ. ക്വാറന്റീന്‍ ലംഘിച്ചു ആരും പുറത്തുകടക്കരുത്. ആവശ്യങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് തുടങ്ങിയവരുടെ സഹായം തേടാവുന്നതാണ്.

ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്തു ജനങ്ങള്‍ ജാഗരൂകരായി നിലകൊള്ളണമെന്നും സാമൂഹ്യമാധ്യങ്ങളിലൂടെ തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്നും  അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇന്നലെവരെ ജില്ലയില്‍ ലംഘനങ്ങള്‍ക്കു ആകെ 18349 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 19089 പേരെ അറസ്റ്റ് ചെയ്യുകയും, 14175 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...