ദിശാ സൂചികയില്ല ; പെരുന്തേനരുവിയിലേക്ക് എത്തുന്ന സഞ്ചാരികൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഏറെ നിർണായക കേന്ദ്രമായ പെരുന്തേനരുവിയിലേക്കുള്ള പ്രധാന വഴിയിൽ ദിശാ സൂചികയില്ലാത്തതുമൂലം സഞ്ചാരികള്‍ ബുദ്ധിമുട്ടുന്നു. വെച്ചൂച്ചിറയില്‍ നിന്നു നവോദയ വഴി പെരുന്തേനരുവിക്ക് പോകുന്ന പാതയിലാണ് ഇത്തരത്തിൽ അവഗണന നേരിടുന്നത്. ദിശാ സൂചികയ്ക്ക് പുറമെ സ്ഥിരം അപകട മേഖലയായിട്ടും റോഡിന്റെ വശത്തു ഇടിതാങ്ങി സ്ഥാപിക്കുകയോ അപകട സൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. അവധിക്കാലമായതോടെ വിദ്യാർത്ഥികളടക്കം നിരവധി ആളുകളാണ് പെരുന്തേനരുവി കാണാൻ എത്തുന്നത്. അടുത്തിടെ രണ്ടു കാറുകൾ നവോദയ ജംങ്ഷനില്‍ നിന്നും പെരുന്തേനരുവി റോഡിൽ തലകീഴായി മറിഞ്ഞിരുന്നു.

യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുത്തനെയുള്ള കയറ്റം കയറി വരുന്നതിനോടൊപ്പം കൊടും വളവും ഉള്ളതിനാലാണ് ഇവിടെ പലപ്പോഴും അപകടങ്ങൾ ഉണ്ടാവുന്നത്. അപകടങ്ങൾ ഏറി വരുന്നതിനാൽ എത്രയും വേഗം ഇടിതാങ്ങി ഉൾപ്പെടെ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പെരുന്തേനരുവിയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന കുട്ടികൾക്കായി നിർമ്മിച്ച പാർക്കും മറ്റു അനുബന്ധ സൗകര്യങ്ങളും പുനർനിർമ്മിച്ചു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സഞ്ചാരികളെ ആകർഷിക്കുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവിടേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് വഴി കാണിക്കാൻ ബോർഡുകളില്ലാത്തത് വലിയ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...