സുവീരന്‍റെ നാടകത്തിന് വിലക്ക് ; സംഘപരിവാർ അജണ്ടയെന്ന് സുവീരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊവിഡില്‍ തളര്‍ന്ന നാടകമേഖലയെ സഹായിക്കാനായി ഏര്‍പ്പെടുത്തിയ നാടകപ്രദ‍ര്‍ശനത്തില്‍ സംവിധായകന്‍ സുവീരന്റെ നാടകത്തിന് വിലക്ക് ഏ‍ര്‍പ്പെടുത്തി കേരള സംഗീത നാടക അക്കാദമി. പ്രിവ്യൂ കണ്ടതിന് ശേഷം മാത്രമേ പ്രദര്‍ശനാനുമതി നല്‍കൂവെന്ന് കാണിച്ച്‌ സംവിധായകന്‍ സുവീരന് അക്കാദമി കത്തയച്ചു. സംഘപരിവാ‍ര്‍ അജണ്ട ചിലര്‍ അക്കാദമി വഴി നടപ്പാക്കുകയാണെന്ന് സുവീരന്‍ ആരോപിക്കുന്നു.

സുവീരനടക്കം തെരഞ്ഞെടുത്ത 20 നാടകസംഘങ്ങള്‍ക്കാണ് കൊവിഡ് കാല സമാശ്വാസമായി രണ്ട് ലക്ഷം രൂപ നല്‍കി നാടകമവതരിപ്പിക്കാന്‍ അക്കാദമി അവസരം നല്‍കിയിരുന്നത്. ആദ്യം നല്‍കിയ വിഷയം മാറ്റി സമീപകാലത്ത് തനിക്കും കുടുംബത്തിനുമെതിരെ നടന്ന സംഘപരിവാര്‍ ആക്രമണം കൂടി ഉള്‍പ്പെടുത്തി പുതിയ നാടകമാണ് സുവീരന്‍ ഒരുക്കിയത്. ഇതിന് അനുവാദം നല്‍കിയ അക്കാദമി പിന്നീട് അവസരം നിഷേധിച്ച്‌ കത്ത് നല്‍കുകയായിരുന്നു. നാടകം അവതരിപ്പിക്കും മുമ്പ്  എറണാകുളത്തെത്തി അക്കാദമിയുടെ നിരീക്ഷകന്‍മാ‍ര്‍ മുമ്പാകെ അവതരിപ്പിക്കണമെന്ന നി‍ര്‍ദ്ദേശം സുവീരന്‍ തള്ളി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....