Friday, July 4, 2025 12:58 am

വിവേചനമില്ല ; ക്ഷേമപദ്ധതികളുടെ 30 ശതമാനത്തിലേറെ ലഭിക്കുന്നത് മുസ്ലീം വിഭാഗത്തിന് : യോഗി ആദിത്യനാഥ്‌

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ മുസ്ലിം മതവിഭാഗത്തിന്റെ അനുപാതത്തിനുപരിയാണ് സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്ന് മതവിഭാഗം അനുഭവിക്കുന്ന ആനുകൂല്യങ്ങളെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം മതവിഭാഗത്തിന് നേരെ സംസ്ഥാനസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ആകെ ജനസംഖ്യയുടെ 17 മുതല്‍ 19 ശതമാനം വരെയാണ് മുസ്ലിം മതവിഭാഗക്കാരുള്ളത്. എന്നാല്‍ ക്ഷേമപദ്ധതികളുടെ പ്രയോജനത്തിന്റെ 30 മുതല്‍ 35 ശതമാനം വരെ മുസ്ലിങ്ങളാണ് അനുഭവിക്കുന്നത് യോഗി ആദിത്യനാഥ് പറഞ്ഞു. ഭവനപദ്ധതി, സൗജന്യ വൈദ്യുതി കണക്ഷന്‍, ഉജ്ജ്വല പദ്ധതിയ്ക്ക് കീഴിലുള്ള സൗജന്യ പാചകവാതക കണക്ഷന്‍, ആയുഷ്മാന്‍ ആരോഗ്യപദ്ധതി എന്നിവയെല്ലാം യോഗി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദമോദി വിഭാവനം ചെയ്ത ‘സബ്കാ സാഥ്, സബ്കാ വികാസ്(എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും പുരോഗതി)’എന്ന നയം പിന്തുടരുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അങ്ങേയറ്റം ആത്മാര്‍ഥവും സുതാര്യവുമാണെന്ന് യോഗി വ്യക്തമാക്കി. സര്‍ക്കാര്‍ ആരോടും വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും ആരെയും പ്രീതിപ്പെടുത്താറില്ലെങ്കിലും ക്ഷേമപദ്ധതികളുടെ നേട്ടങ്ങള്‍ ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്താറുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മികച്ച സമ്പദ്ഘടനകളിലൊന്നായിരുന്നു ഉത്തര്‍പ്രദേശിന്റേതെന്നും എന്നാല്‍ കുറച്ചുകാലമായി സാമ്പത്തികസ്ഥിതിയില്‍ കോട്ടമുണ്ടായിട്ടുണ്ടെന്നും മുന്‍കാലസര്‍ക്കാരുകളെ കുറ്റപ്പെടുത്തി യോഗി പറഞ്ഞു. സാമ്പത്തിക സ്ഥിതിയില്‍ 2016 ഓടെ സംസ്ഥാനം ദേശീയതലത്തില്‍ അഞ്ചും ആറും സ്ഥാനത്തെത്തിയതായും എന്നാല്‍ സമീപകാലത്ത് വികസനമാതൃകകളായി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനങ്ങളെ പിന്തള്ളി അത് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതായും യോഗി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...