ക്രിസ്മസ് അവധിയ്ക്ക് ബെംഗളൂരു യാത്രയ്ക്ക് ബുദ്ധിമുട്ടില്ല ; സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി – ബുക്കിങ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്രിസ്‌മസ്‌, പുതുവത്സര തിരക്ക് കണക്കിലെടുത്ത് അന്തർ സംസ്ഥാന റൂട്ടിൽ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 54 ബസുകളാണ്‌ കെഎസ്ആർടിസി ക്രമീകരിച്ചത്‌. ഡിസംബർ 19 മുതൽ ജനുവരി അഞ്ച് വരെയാണ് സർവീസുകൾ. സ്പെഷ്യൽ സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് (4 സർവീസ്‌), എറണാകുളം (3), കോട്ടയം (2), കണ്ണൂർ (3), പയ്യന്നൂർ (2), തിരുവനന്തപുരം (1), മലപ്പുറം (1), ബത്തേരി (1), കൊല്ലം (1), കൊട്ടാരക്കര (1), പുനലൂർ (1), ചേർത്തല (1), ഹരിപ്പാട്‌ (1), പാല (1), തൃശൂർ (1), കാഞ്ഞങ്ങാട്‌ (1) എന്നിവിടങ്ങളിലേക്കാണ്‌ അധിക സർവീസ്‌. ഈ ഡിപ്പോകളിൽ നിന്ന് ബെംഗളൂരുവിലേക്കും ഇതുപോലെ സർവീസ് ഉണ്ടാകും.

ചെന്നൈയിൽ നിന്ന്‌ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും തിരിച്ചും ഓരോ അധിക സർവീസ്‌ ഉണ്ടാകും. നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. രാത്രി ഏഴിന് ശേഷമാകും സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുക. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി തിരുവനന്തപുരം – 9188933716, എറണാകുളം – 9188933779, കോഴിക്കോട് – 9188933809, കണ്ണൂർ – 9188933822, ബെംഗളൂരു – 9188933820 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....