പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ പരിസരത്ത് വെളിച്ചമില്ല ; ദുരിതത്തിലായി യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ പരിസരത്ത് രാത്രിയില്‍ വെളിച്ചമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ബസുകള്‍ യാര്‍ഡിലേക്ക് കയറുന്ന ഭാഗത്തും റോഡിലുമാണ് വെളിച്ചക്കുറവുള്ളത്. ഇത് രാത്രിയില്‍ ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പലപ്പോഴും ഇരുട്ടില്‍ നിന്നാണ് ബസ് കയറുന്നത്. ഇത് യാത്രക്കാര്‍ക്ക് വലിയ സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നു. ഈ ഭാഗത്ത് തെരുവ് നായ ശല്യവും കൂടുതലായതിനാല്‍ യാത്രക്കാര്‍ ഭീതിയോടെയാണ് ബസ് സ്റ്റാന്റ് പരിസരത്ത് നില്‍ക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് ഇവിടെ എത്തുന്നവര്‍ക്ക് ഏക ആശ്രയം.

രാത്രിയില്‍ കടകള്‍ അടച്ച് കഴിഞ്ഞാല്‍ ഈ ഭാഗം പൂര്‍ണമായി ഇരുട്ടിലാകും. മാത്രമല്ല സാമൂഹ്യ വിരുദ്ധ ശല്യവും ഇവിടെ വര്‍ധിച്ചുവരുന്നു. സന്ധ്യ കഴിഞ്ഞാല്‍ മദ്യപരുടെ വിളയാട്ടമാണ് ഈ പരിസരങ്ങളില്‍ നടക്കുന്നത്. വെളിച്ചമില്ലാത്തതാണ് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകാന്‍ കാരണം. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ആശ്രയിക്കുന്ന കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്റിലും പരിസരത്തും വെളിച്ചമില്ലാത്തത് കെ.എസ്.ഇ.ബി യുടെ ഗുരുതര അനാസ്ഥയാണെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപക ദിനത്തിൽ ആദരവുമായി എംഎൽഎ ; റിട്ട. അധ്യാപകരെ വീട്ടിലെത്തി അനുമോദിച്ചു

0
റാന്നി: അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ....

സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സെപ്റ്റംബർ 9 വരെ ഇടിമിന്നൽ മുന്നറിയിപ്പ്

0
സൗദി അറേബ്യ : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ...

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...