എത്ര ശിലാഫലകങ്ങൾ നീക്കം ചെയ്താലും അടൂർ പ്രകാശിന്റെ പേര് കോന്നിയിലെ ജനമനസുകളിൽ നിന്ന് നീക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല : വെട്ടൂര്‍ ജ്യോതി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

കോന്നി : എത്ര ശിലാഫലകങ്ങൾ നീക്കം ചെയ്താലും അടൂർ പ്രകാശിന്റെ പേര് കോന്നിയിലെ ജനമനസുകളിൽ നിന്ന് നീക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ്‌ അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ അടൂര്‍ പ്രകാശിന്റെ പേരെഴുതിയ പഴയ ശിലാഫലകങ്ങള്‍ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കാനുള്ള കോന്നി എം.എല്‍.എ ജെനീഷ് കുമാറിന്റെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അവികസിത പ്രദേശമായിരുന്ന കോന്നിയില്‍ സമാനതകളില്ലാത്ത വികസനമാണ് അടൂർ പ്രകാശ് എത്തിച്ചത്. കോന്നി മെഡിക്കൽ കോളേജ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയപ്പോൾ എൽ ഡി എഫ് സർക്കാർ കൈക്കൊണ്ട നിലപാടുകൾ പൊതുജന മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
മെഡിക്കൽ കോളേജിൽ നിന്നും ഫലകങ്ങൾ നീക്കിയാൽ അടൂർ പ്രകാശിനെ വിസ്‌മൃതിയിൽ ആക്കാമെന്നത് കോന്നി എം.എൽ.എയുടെയും  സി.പി.എമ്മിന്റെയും  വ്യാമോഹം മാത്രമാണെന്ന് ജ്യോതിപ്രസാദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...