തൊഴില്‍ അവകാശം പുനഃസ്ഥാപിക്കാനുള്ള ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ സംരക്ഷണ സമരം ; ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മാധ്യമ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2005 ല്‍ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) ഓരോ ഗ്രാമീണ കുടുംബത്തിനും തൊഴിലും വേതനവും ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം ഉറപ്പുനല്‍കുന്ന ഒരു അവകാശാധിഷ്ഠിത നിയമമാണ്. ഈ നിയമപ്രകാരം ഒരു വ്യക്തി ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കാന്‍ സംസ്ഥാനം നിയമപരമായി ബാധ്യസ്ഥമാണ്, അത് നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല എങ്കില്‍ സര്‍ക്കാര്‍ അയാള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കണം. ഈ നിയമപരമായ അവകാശമാണ് തൊഴിലുറപ്പ് നിയമം വിഭാവനം ചെയ്തിരുന്നത്. ഗ്രാമീണ ജനതയുടെ സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ ആണിക്കല്ലാണ് തൊഴിലുറപ്പ് നിയമം, പ്രതിവര്‍ഷം 6 കോടി കുടുംബങ്ങള്‍ക്ക് ഇതുവഴി തൊഴിലും വരുമാനവും നല്‍കിയിരുന്നു. അതുവഴി കുടിയേറ്റം കുറയ്ക്കാന്‍ സാധിച്ചു. ഗ്രാമീണ വരുമാനം വര്‍ദ്ധിച്ചു, സമൂഹത്തില്‍ സുസ്ഥിര ആസ്തികള്‍ വര്‍ദ്ധിച്ചു. ഉയരുന്ന ആവിശ്യങ്ങള്‍ക്ക് അനുസരിച്ച് തൊഴില്‍ അവസരങ്ങള്‍ രൂപീകരികരിക്കപ്പെടുകയും അതില്‍ നിന്നും ഉറപ്പായി ലഭിക്കുന്ന വേതനം നേരിട്ട് ബാങ്കിലേക്ക് ലഭിക്കുകയും ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രവൃത്തി ദിവസങ്ങളുടെ ഏകദേശം 60% ദലിതര്‍ക്കും ആദിവാസികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ലഭിക്കുന്നു.

മോഡി സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച VBG-RAM-G ആക്ട് തൊഴിലുറപ്പിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും പൂര്‍ണമായും വ്യതിചലിക്കുന്നു. തൊഴില്‍ ലഭിക്കുന്നതില്‍ നിയമപരമായ ഉറപ്പ് ഇല്ലാതാക്കുന്നു. എല്ലാത്തരം തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഗ്രാമസഭകളെയും പഞ്ചായത്തുകളെയും ദുഃര്‍ബലപ്പെടുത്തുന്നു. ക്രേന്ദത്തിന്‍റെ വേതന വിഹിതം ഏകദേശം 90% ല്‍ നിന്ന് 60% ആയി കുറയ്ക്കുന്നു. അതുവഴി സംസ്ഥാനങ്ങളുടെയും, തൊഴിലാളികളുടെയും മേല്‍ സാമ്പത്തിക ഭാരം കൂടുന്നു. ബജറ്റ് നിയന്ത്രിത വിഹിതം, കാര്‍ഷിക സീസണുകളില്‍ ഇല്ലാതെയാകുന്ന തൊഴില്‍ ദിനങ്ങള്‍, വരുമാന സുരക്ഷാ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കല്‍ എന്നിവ തൊഴില്‍ ദിനങ്ങള്‍ കുറയ്ക്കുന്നതിനും വേതനം കുറയ്ക്കുന്നതിനും ഗ്രാമീണ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് വഴി ആ പദ്ധതി വിഭാവനം ചെയ്തിരുന്ന തൊഴിലാളിയുടെ അന്തസ്സും ഗ്രാമ സ്വയംഭരണ മൂല്യങ്ങളും ഇല്ലാതെയാക്കുന്നതിനുള്ള ഗൂഢ പദ്ധതിയാണ് വെളിപ്പെടുന്നത്.

ലക്ഷകണക്കിന് ഗ്രാമീണരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കു നേരെ ക്രേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഈ ആക്രമണത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി, 2025 ഡിസംബര്‍ 27 ന് നടന്ന യോഗത്തില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്നതിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം വീണ്ടും അതിന്‍റെ യഥാര്‍ത്ഥ അവകാശാധിഷ്ഠിത രൂപത്തില്‍ പുനഃസ്ഥാപിക്കുന്നതിനുമായി څമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ സംരക്ഷണ സമരം എന്ന പേരില്‍ ഒരു രാജ്യവ്യാപക ബഹുജന പ്രക്ഷോഭം ആരംഭിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ സംരക്ഷണ സമരം: പരിപാടി ഷെഡ്യൂള്‍: 2026 ജനുവരി 10 മുതല്‍ 2026 ഫെബ്രുവരി 25 വരെ

1. 2026 ജനുവരി 8 പി.സി.സി തല തയ്യാറെടുപ്പ് യോഗങ്ങള്‍ നടത്തി.
VBG-RAM-G ബില്ലിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതിനും ജില്ല തിരിച്ചുള്ള ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിനും എല്ലാ സംസ്ഥാനങ്ങളും നടത്തുന്ന സമരങ്ങളുടെ സന്ദേശം ഏകോപിതം ആണെന്ന് ഉറപ്പാക്കുന്നതിനും പിസിസി ആസ്ഥാനത്ത് തയ്യാറെടുപ്പ് യോഗങ്ങള്‍ നടത്തി.
2. ജനുവരിയില്‍ ജില്ലാതല പത്രസമ്മേളനം
ജില്ലാ തലത്തില്‍ ഇതിനെതിരെ പ്രചാരണം ഓഈദ്യോഗികമായി ആരംഭിക്കുന്നതിനും നിര്‍ദ്ദിഷ്ട VBG-RAM-G നിയമം ഗ്രാമീണ തൊഴിലിലും ഉപജീവനമാര്‍ഗ്ഗത്തിലും ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളും സംബന്ധിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഡി.സി.സി നേതൃത്വത്തില്‍ മാധ്യമ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതാണ്.
3. ജനുവരിയില്‍ ഏകദിന ഉപവാസവും പ്രതീകാത്മക പ്രതിഷേധവും
പാര്‍ട്ടി നേതാക്കള്‍, ക്ഷണിക്കപ്പെട്ട പ്രമുഖര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ജില്ലാ ആസ്ഥാനത്ത്, മഹാത്മാഗാന്ധി പ്രതിമയുടെ മുന്നില്‍ ഒരു ദിവസത്തെ ഉപവാസം ആചരിക്കും.
4. 2026 ജനുവരി 29 വരെ പഞ്ചായത്ത് തലത്തിലുള്ള പ്രധിഷേധം എല്ലാ ഗ്രാമപഞ്ചായത്തുകളിലും
ബഹുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ഈ ഘട്ടത്തില്‍ ബഹുമാനപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെയും ബഹുമാനപ്പെട്ട ലോക്സഭാ പ്രതിപക്ഷ നേതാവിന്‍റെയും കത്തുകള്‍ അവിടെ വായിക്കുകയും, തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തൊഴിലാളികള്‍ക്കും, മേറ്റുകള്‍ക്കും, അതിന്‍റെ പകര്‍പ്പ് കൊടുക്കുകയും ചെയ്യും. അസംബ്ലി തല പൊതുയോഗങ്ങളും ലഘുലേഖ വിതരണവും ഇതോടൊപ്പം നടക്കും.
5. ജനുവരി 30 ന് വാര്‍ഡ് തലത്തില്‍ സമാധാനപരമായ കുത്തിയിരിപ്പ് സമരങ്ങള്‍ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ വാര്‍ഡ്, ബ്ലോക്ക് തലങ്ങളില്‍ സമാധാനപരമായ കുത്തിയിരിപ്പ് സമരങ്ങള്‍ സംഘടിപ്പിക്കും, അഹിംസ, ഭരണഘടനാ മൂല്യങ്ങള്‍, ജോലി ചെയ്യാനുള്ള അവകാശം എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തും.
6. ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ ജില്ലാതല ദേശീയ ഗ്രാമിണ തൊഴിലുറപ്പ് നിയമ സംരക്ഷണ ധര്‍ണ ജില്ലാ കളക്ടര്‍/ജില്ലാ മജിസ്ട്രേറ്റ് ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ നടത്തും. തുടര്‍ന്ന് VBG-RAM-G ബില്‍ പിന്‍വലിക്കണമെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമര്‍പ്പിക്കും.
7. ഫ്രെബുവരി 7 മുതല്‍ 15 വരെ സംസ്ഥാനതല നിയമസഭ ഘേരാവോ തൊഴിലുറപ്പ് പദ്ധതി ഉത്തരവാദിത്തത്തില്‍ ക്രേന്ദ്രത്തിന്‍റെ ഒഴിഞ്ഞുമാറലും സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാമ്പത്തിക ഭാരവും ഉയര്‍ത്തിക്കാട്ടുന്നതിനായി പരമാവധി ആളുകളെ സംഘടിപ്പിച്ച് കെപിസിസി നേതൃത്വത്തില്‍ സംസ്ഥാനതല നിയമസഭ ഘേരാവോ.
8. ഫെബ്രുവരി 16 മുതല്‍ 25 വരെ സോണല്‍ എഐസിസി റാലികള്‍ പ്രചാരണത്തിന്‍റെ സമാപനമായി എഐസിസിയുടെ നേതൃത്വത്തില്‍ നാല് പ്രധാന സോണല്‍ റാലികള്‍ സംഘടിപ്പിക്കും സ്ഥലങ്ങളെയും തീയതികളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

സ്വാതന്ത്ര സമരത്തെപ്പോലും തള്ളിപ്പറയുന്ന നരേന്ദ്രമോഡി സര്‍ക്കാരും ബിജെപി യും ദേശീയ നേതാക്കളെ തള്ളിപ്പറയുവാനും ചരിത്രം വളച്ചൊടിക്കുവാനും നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര്, ഘടന എന്നിവയുടെ മാറ്റം. ഇതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന സമര പരിപാടിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കമ്മിറ്റികളും കോണ്‍ഗ്രസ് പോഷക സംഘടനകളും സജീവമായി പങ്കെടുക്കുകയും സമരം ശക്തിപ്പെടുത്തുകയും ചെയ്യും. സമരത്തിന് ജനാധിപത്യ വിശ്വാസികളുടെയും മാധ്യമ സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...