വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രി​ല്ല ; വോട്ട് ചെയ്യാനാകാതെ ക​ളക്ട​ര്‍ എസ് സുഹാസ്‌

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : നാ​ടും ന​ഗ​ര​വും പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യാ​നാ​കാ​തെ എറണാകുളം ജില്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ക​ളക്ട​ര്‍. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത​തു മൂ​ല​മാ​ണ് ക​ളക്ട​ര്‍ എ​സ്. സു​ഹാ​സി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത്. കോര്‍പ്പറേഷന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ് വോട്ട് നഷ്​ടപ്പെടുത്തിയത്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ളക്ട​ര്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് ചേ​ര്‍​ക്കേ​ണ്ട​ത് അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​ര്‍​ക്കാ​ണ് ഇ​തി​ന്റെ ചു​മ​ത​ല. ന​വം​ബ​ര്‍ 10നാ​യി​രു​ന്നു വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം. പേ​ര് ചേ​ര്‍​ക്കു​ന്ന കാ​ര്യം ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ട്ട് പോ​കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ക​ള​ക്ട​റു​ടെ പേ​ര് ഉള്‍പ്പെടുത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ളക്ട​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം അ​റി​യി​ച്ചു. ത​ഹ​സി​ല്‍​ദാ​ര്‍ വ​ഴി​യാ​ണ് ഈ ​തെര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ക​ളക്ട​ര്‍ അ​ട​ക്ക​മു​ള്ള വി.​ഐ.​പി വോ​ട്ട​ര്‍​മാ​രു​ടെ പേ​രു​ക​ള്‍ പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...