ഫോണിൽ വിളിക്കുന്നവരെ അറിയാൻ ട്രൂകോളർ വേണ്ട ; പുതിയ സംവിധാനം ഉടൻ

For full experience, Download our mobile application:
Get it on Google Play

മൊബൈൽഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ ഇനി ട്രൂ കോളർ ആപ്പ് വേണ്ടി വരില്ല. പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ആവശ്യമായ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പറഞ്ഞു.

ഫോണിൽ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും അൺ നോൺ നമ്പറിൽ നിന്നുള്ള കോളുകൾ ആരുടേതാണെന്ന് സ്ക്രീനിൽ ദൃശ്യമാകാൻ സഹായിക്കുന്ന സ്വകാര്യ ആപ്പാണ് ട്രൂ കോളർ. ട്രൂകോളർ ഉപയോഗിക്കുന്നവരുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ പേർ സേവ് ചെയ്തിരിക്കുന്നത് എങ്ങിനെയാണോ അതാണ് ആപ്പിലൂടെ ദൃശ്യമാകുക. എന്നാൽ ടെലികോം വകുപ്പിന്റെ പുതിയ സംവിധാനം വഴി. തിരിച്ചറിയിൽ രേഖയിലെ അതേ പേര് തന്നെയായിരിക്കും സ്ക്രീനിൽ ദൃശ്യമാകുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...