ഡല്‍ഹിയില്‍ കോവിഡ് പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഇനി മുതല്‍ കോവിഡ് പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. ഡല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. പരിശോധന നടത്താനായി ഡല്‍ഹിയില്‍ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് കൈവശം ഉണ്ടായിരിക്കണം. കൂടാതെ കോവിഡ് പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ച ഫോം പൂരിപ്പിക്കുകയും വേണമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദേശിച്ചു.

മുന്‍പ് രോഗ ലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പടിയോ ഉണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയിരുന്നത്. സ്വമേധയാ പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ദിവസത്തില്‍ 2000 പരിശോധനകള്‍ നടത്തണമെന്നും കോടതി സ്വകാര്യ ലാബുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാറിന് പ്രതിദിനം 12,000 പരിശോധനകള്‍ നടത്താനുള്ള ശേഷിയാണുള്ളത്. കോവിഡ് 19 പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടരുതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...