പോലീസ് അനുമതിയില്ല : സുർജിത് ഭവനിലെ വി20 പരിപാടി സിപിഎം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പോലീസ് അനുമതി നൽകാത്ത സാഹചര്യത്തിൽ ദില്ലിയിലെ പാർട്ടിയുടെ പഠന കേന്ദ്രമായ സുർജിത് ഭവനിൽ നടത്തിയ വി20 പരിപാടി സിപിഎം റദ്ദാക്കി. ഇന്നലെ പോലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. എന്നാൽ ഇന്ന് പരിപാടി നടത്താൻ മുൻകൂർ പോലീസ് അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് അധികൃതർ എതിർപ്പുന്നയിച്ചു. ഇതോടെയാണ് പരിപാടി റദ്ദാക്കിയത്. പരിപാടികൾക്ക് ദില്ലി പോലീസിന്റെ മുൻകൂർ അനുമതി തേടണമെന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടിരുന്നു. സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായാണ് സിപിഎം സഹകരണത്തോടെ വിവിധ സർക്കാരിതര സംഘടനകൾ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്.

ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന, പാർട്ടി പഠന കേന്ദ്രമായ സുർജിത് ഭവനില്‍ ആഗസ്റ്റ് 18 നാണ് പരിപാടി തുടങ്ങിയത്. ബൃന്ദ കാരാട്ട്, മനോജ് ഝാ എംപി, ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ് അടക്കമുള്ളവ‍ർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ പരിപാടിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് തടയുകയായിരുന്നു. സുർജിത് ഭവന്‍റെ പ്രധാന കവാടം പൂട്ടിയ പോലീസ്, ആരെയും അകത്തേക്കും പുറത്തേക്കും വിടില്ലെന്നും നിലപാട് എടുത്തു. പാര്‍ട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടികളില്‍ അനുമതി തേടാറില്ലെന്നിരിക്കെ പോലീസ് നടപടി പ്രതിഷേധത്തിന് വഴിവെച്ചു. പരിപാടിയില്‍ സംസാരിക്കാനെത്തിയവരും പങ്കെടുക്കാനെത്തിയവരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി.

പരിസ്ഥിതി വിഷയങ്ങളിൽ യോഗത്തിൽ സംസാരിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്, ദില്ലി പോലീസ് നടപടിയില്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. ഗേറ്റ് പൂട്ടിയെങ്കിലും സുർജിത്ത് ഭവനിലെ പരിപാടി സംഘാടകർ നിര്‍ത്തിവച്ചില്ല. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിമർശന സ്വഭാവത്തിലുള്ള വിഷയങ്ങളിലെ സെമിനാറുകളായിരുന്നു പരിപാടിയിലെ പ്രധാന അജണ്ട. ജി20 ഉം ഇന്ത്യയും അധ്യക്ഷതയും ആരുടെ താത്പര്യം? പാരിസ്ഥിതക അവകാശവാദങ്ങള്‍ ശരിയോ? കാർഷികരംഗവും ഭക്ഷ്യസുരക്ഷയും ജി20 ഉം തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇന്നലെ വൈകിട്ട് തന്നെ പോലീസ് നിയന്ത്രണം കുറച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...