ആര്യൻ ഖാനോ സുഹൃത്തിനോ ലഹരി വിറ്റതിന് തെളിവില്ലെന്ന് കോടതി ; പ്രതിക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്‍റിനും മയക്കുമരുന്ന് വിറ്റുവെന്ന കുറ്റം ചുമത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തയാൾ കുറ്റക്കാരനാണെന്നതിന് തെളിവില്ലെന്ന് കോടതി. ശിവരാജ് ഹരിജൻ എന്നയാൾക്കാണ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ഇതുസംബന്ധിച്ച കോടതി ഉത്തരവ് ലഭ്യമായത്.

ആര്യനും അർബാസ് മർച്ചന്‍റിനും ശിവരാജ് ഹരിജൻ മയക്കുമരുന്ന് വിറ്റു എന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശിവരാജ് ഹരിജൻ മയക്കുമരുന്ന് വിൽപ്പനക്കാരനാണ് എന്ന എൻസിബി വാദത്തിനും അടിസ്ഥാനമില്ലയെന്ന് കോടതി വ്യക്തമാക്കി. ഒക്ടോബർ മൂന്നിനാണ് ആഡംബരക്കപ്പലിൽ നടന്ന പാർട്ടിക്കിടെ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്നായിരുന്നു എൻ.സി.ബി ആരോപിച്ചത്. ഒക്ടോബർ 28 ന് ആര്യനും സുഹൃത്തുക്കളായ അർബാസ് മർച്ചന്‍റിനും മുൺമുൺ ധമേച്ഛക്കും ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...