അവശ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട് ; ലുലു സ്റ്റോറുകളിൽ വിലവർധനവ് ഉണ്ടാകില്ലെന്നും എം.എ യൂസഫലി

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഗൾഫ് മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ അവശ്യവസ്തുക്കൾ അധികമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ ശേഖരം ഉറപ്പാക്കിയെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ ഭക്ഷ്യവിതരണവും വിലസ്ഥിരതയും ലുലു ഗ്രൂപ്പ് ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ 280-ലേറെയുള്ള ലുലു സ്റ്റോറുകളിൽ അവശ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമായ ദൈനംദിന ഉൽപ്പന്നങ്ങൾ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തടസ്സമില്ലാതെ ലഭ്യമാണ്.

26-ലധികം രാജ്യങ്ങളിലായുള്ള ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങൾ വഴി ഉൽപ്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നുണ്ട്. അതിനാൽ ഉൽപ്പന്നങ്ങളുടെ കുറവോ വിതരണ തടസ്സമോ ഉണ്ടാകില്ല. വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് ശ്രദ്ധ നൽകുന്നുണ്ട്. റമദാൻ സമയത്തും വിലവർധനവ് ഉണ്ടാകില്ലെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ലുലു സ്റ്റോറുകളുടെ പ്രവർത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതത് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളുമായി ലുലു ഗ്രൂപ്പ് നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...