നോക്കുകൂലി നല്‍കിയില്ല ; കരാറുകാരനും നിര്‍മ്മാണത്തൊഴിലാളികള്‍ക്കും മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കരാറുകാരനും നിര്‍മ്മാണത്തൊഴിലാളികള്‍ക്കും മര്‍ദ്ദനമേറററതായി പരാതി. പോത്തന്‍കോട് നന്നാട്ടുകാവ് കടുവാക്കുഴിയില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത പോത്തന്‍കോട് പോലീസ് രണ്ട് ലോഡിംഗ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിക്കായി പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ബെയിസ്‌മെന്റിനായുള്ള ബെല്‍റ്റ് കോണ്‍ക്രീറ്റ് നടക്കുന്നിടത്തായിരുന്നു സംഘര്‍ഷം.

കമ്പികെട്ടി കോണ്‍ക്രീറ്റ് ചെയ്യാനായി കരാറെടുത്തിരിക്കുന്ന മണികണ്ഠന്‍, നിര്‍മ്മാണാവശ്യത്തിനുള്ള വാര്‍ക്ക കമ്പികള്‍ കഴിഞ്ഞ ദിവസം ഇവിടെ ഇറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഇന്നലെ കോണ്‍ക്രീറ്റ് ജോലികള്‍ തുടങ്ങുന്നതിനിടെ യൂണിയന്‍ തൊഴിലാളികള്‍ സ്ഥലത്തെത്തി 10,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. കരാറുകാരന്‍ തുക നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ ട്രേഡ് യൂണിയനുകളില്‍പ്പെട്ട പതിനഞ്ചോളം തൊഴിലാളികളാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരിക്കേറ്റ മൂന്ന് നിര്‍മ്മാണ തൊഴിലാളികളെയും മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...