മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത : പോത്തിന്റെ ചെവികള്‍ സാമൂഹിക വിരുദ്ധര്‍ വെട്ടിമാറ്റി ; വയറ്റില്‍ കത്തി കുത്തി ഇറക്കി

For full experience, Download our mobile application:
Get it on Google Play

എടത്വ : നാല്‍ക്കാലിയോടും മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. സ്വകാര്യ പുരയിടത്തില്‍ പോത്തിന്റെ ചെവികള്‍ സാമൂഹിക വിരുദ്ധര്‍ വെട്ടിമാറ്റി. വയറിന്റെ ഇടതുവശത്തു കത്തി കുത്തിയിറക്കുകയും ചെയ്തതായി പരാതി. തകഴി പഞ്ചായത്ത് 3ാം വാര്‍ഡില്‍ ചിറയകത്തെ സ്വകാര്യ പുരയിടത്തില്‍ കെട്ടിയിട്ടിരുന്ന പോത്തിനോടാണ് മനുഷ്യരുടെ ക്രൂരത.

ചിറയകം വടക്കേ മണ്ണട രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഒന്നര വയസ്സുള്ള പോത്തിന്റെ ചെവികളാണ് വെട്ടിമാറ്റിയത്. രാത്രി ആയിരുന്നു സംഭവം. രാഹുലിന്റെ വീടിനടുത്തുള്ള 60 ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണു പോത്തിനെ കെട്ടിയിരുന്നത്. ചെവികള്‍ നഷ്ടപ്പെട്ട് ചോര വാര്‍ന്ന നിലയിലാണു പോത്തിനെ കണ്ടത്. കെട്ടിയിട്ടിരുന്ന സ്ഥലത്തുനിന്നു കുറച്ചു മാറി പാടത്തോടു ചേര്‍ന്ന പുരയിടത്തിലാണു കണ്ടത്.

രക്തം വാര്‍ന്നതിനാല്‍ തല ഉയര്‍ത്താന്‍ പോലും കഴിയാത്ത നിലയിലായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗം ബെന്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോത്തിനെ മൃഗാശുപത്രിയില്‍ എത്തിച്ചു. ഇവിടെ വെറ്ററിനറി ഡോക്ടര്‍ ഇല്ലാത്തതിനാല്‍, മൃഗാശുപത്രി ജീവനക്കാരെത്തിയാണ് പ്രാഥമിക ചികിത്സ നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...