വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച സിപിഎം നേതാവിനെതിരെ പോലീസ് ജാമ്യമില്ലാ കേസെടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കൊല്ലം ചിതറയിലെ സിപിഎം നേതാവിനെതിരെ കേസെടുത്തത്. ക്രമക്കേടിനു കൂട്ടു നിന്ന രണ്ട് പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെയും കേസുണ്ട്. ചിതറ പഞ്ചായത്തിലെ മാങ്കോട് വാര്‍ഡ് അംഗമായ സിപിഎം നേതാവ് അമ്മൂട്ടി മോഹനന് എതിരെയാണ് പോലീസ് കേസെടുത്തത്. മാങ്കോട് വാര്‍ഡിലെ താമസക്കാരനായിരുന്നില്ല മോഹനന്‍. എന്നാല്‍ തെരഞ്ഞെടുപ്പടുത്തപ്പോള്‍ വ്യാജ രേഖകളുടെ സഹായത്തോടെ മോഹനന്‍ മാങ്കോട് വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുകയായിരുന്നു.

ഇതിന്‍റെ തെളിവുകളുമായി ബിജെപി സ്ഥാനാര്‍ഥി മനോജ് കുമാര്‍ ഇലക്ഷന്‍ കമ്മീഷനെയും പോലീസിനെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതും. ക്രമക്കേടിന് കൂട്ടു നിന്നെന്ന ആരോപണമുയര്‍ന്ന പഞ്ചായത്ത് സെക്രട്ടറി സുനിലിനും യുഡി ക്ലര്‍ക്ക് ബിനുവിനും എതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് താനായിരുന്നില്ല ചുമതലയിലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അത് ക്ലറിക്കല്‍ പിഴവാകാനാണ് സാധ്യതയെന്നും താന്‍ രേഖകളില്‍ കൃത്രിമം നടത്തിയിട്ടില്ലെന്നും അമ്മൂട്ടി മോഹനനും വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...