കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നടത്താത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോന്നി മെഡിക്കൽ കോളേജിന് അനുവദിച്ച ആംബുലൻസ് സർവീസ് നടത്താത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. കോവിഡ് കാലഘട്ടത്തിലാണ് ആംബുലൻസ് ഇവിടേക്ക് എത്തിക്കുന്നത്. എന്നാൽ ആദ്യ സമയത്ത് തത്കാലിക ജീവനക്കാർ ആയിരുന്നു ആംബുലൻസ് ഓടിച്ചിരുന്നത്. എന്നാൽ പി എസ് സി വഴി നിയമനം ലഭിച്ച ജീവനക്കാർ ആണ് നിലവിൽ ആംബുലൻസ് ഓടിക്കുന്നത്. എന്നാൽ ഈ ജീവനക്കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ആംബുലൻസിൽ രോഗികളുമായി സർവീസ് നടത്തുന്നില്ല എന്നാണ് ആക്ഷേപം. മാത്രമല്ല കുറച്ചു കാലങ്ങളായി മെഡിക്കൽ കോളേജിന് അടിയിലെ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റി ഇട്ട നിലയിൽ ആയിരുന്നു ഈ ആംബുലൻസ്.

മെഡിക്കൽ കോളേജ് ആംബുലൻസ് സർവീസ് നടത്താതെ വന്നതോടെ 108 ആംബുലൻസിനെ ആണ് ഇപ്പോൾ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നത്. രാത്രിയിൽ എട്ട് മണി കഴിഞ്ഞാൽ 108 ആംബുലൻസ് സർവീസ് നടത്താത്തത് മൂലം സ്വകാര്യ ആംബുലൻസുകളെ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ട്. വലിയ തുക നൽകിയെങ്കിൽ മാത്രമേ സ്വകാര്യ ആംബുലൻസുകളിൽ കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് സാധാരണക്കാർക്ക് രോഗികളെ എത്തിക്കുവാൻ കഴിയു. സംസ്ഥാന പാതയുടെ നിർമ്മാണത്തിന് ശേഷം നിരവധി വാഹനാപകടങ്ങൾ ഉൾപ്പെടെ കോന്നിയിൽ നടക്കുന്നതിനാൽ ഇത്തരത്തിൽ അപകടത്തിൽ പെടുന്നവരെ പോലും മറ്റ് ആശുപത്രിയിൽ കൊണ്ടുപോകാൻ മെഡിക്കൽ കോളേജ് ആംബുലൻസ് പ്രയോജനപെടുത്താം എന്നിരിക്കെയാണ് ജീവനക്കാരുടെ അനാസ്ഥകൊണ്ട് ആംബുലൻസ് സർവീസ് നടത്തുവാൻ കഴിയാതെ പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...