ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി ലാല്‍ട്ടു (27) ആണ് വാടാനപ്പള്ളി പോലീസിന്റെ പിടിയിലായത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിനു, സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റാഫി, സിവില്‍ പോലീസ് ഓഫീസര്‍ അലി, ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫിറോസ്, അരുണ്‍, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജിത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഫീല്‍ഡ് ഓഫീസര്‍ എന്‍.ആര്‍. സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വിപണനവും ഉപഭോഗവും തടയിടുന്നതിനു വേണ്ടി റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശത്തിലുള്ള പ്രത്യേക നര്‍ക്കോട്ടിക് ഓപ്പറേഷന്റെ ഭാഗമായ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പുലര്‍ച്ചെ 12.30 ഓടെ ചിലങ്ക സെന്ററിന് സമീപം നിന്നിരുന്ന ലാല്‍ട്ടുവിനെ സംശയം തോന്നി പരിശോധിച്ചതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. 18 പൊതികളിലായി സൂക്ഷിച്ച 105 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കല്‍പ്പണി തൊഴിലാളിയായ ഇയാള്‍ വാടാനപ്പള്ളി ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനാണ് ചിലങ്ക ഭാഗത്ത് വന്നത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

0
ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...