കേരളത്തിലേക്ക് മടങ്ങിയെത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം 3.98 ലക്ഷം ; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം 3.98 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. നോര്‍ക്ക റൂട്ട്‌സ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തത്. 175423 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 54305 പേരും യു.കെയില്‍ നിന്ന് 2437 പേരും അമേരിക്കയില്‍ നിന്ന് 2255 പേരും യുക്രൈയിനില്‍ നിന്ന് 1958 പ്രവാസികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളുടെ കാര്യത്തില്‍ കര്‍ണാടകയില്‍ (44871) നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  തമിഴ്നാട് (41425),​ മഹാരാഷ്ട്ര (19029) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും അഭ്യര്‍ത്ഥിക്കും.

The post കേരളത്തിലേക്ക് മടങ്ങിയെത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം 3.98 ലക്ഷം ; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.