വിസ, പാസ്‌പോര്‍ട്ട്, കരാര്‍ ലംഘനം… എല്ലാറ്റിനും പരിഹാരം ; പ്രവാസി സ്ത്രീകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രവാസി വനിതകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ ഏകജാലകസംവിധാനമാണ് എന്‍ആര്‍കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്‌ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും [email protected] എന്ന ഇ-മെയില്‍ ഐഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്. ഇതോടൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്. വിസ, പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍, നാട്ടിലേക്ക് മടങ്ങല്‍, തൊഴില്‍ കരാര്‍ലംഘനങ്ങള്‍, വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്.

കേരളീയ വനിതകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ വിദേശ തൊഴില്‍ കുടിയേറ്റത്തിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുക, അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുക, പരാതികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവയാണ് വനിതാസെല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസിവനിതകളുമായി ബന്ധപ്പെട്ടുളള വിവിധ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വനിതാസെല്‍ പ്രതിജ്ഞാബദ്ധമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...