പൂരം ആനപ്പുറത്തു വേണ്ട … അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് നല്‍കിയ കത്ത് ജില്ലാ ഭരണകൂടം തള്ളി. അനുമതി നല്‍കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ പാറമേക്കാവ് ദേവസ്വത്തെ അറിയിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ലെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ഉറപ്പും കലക്ടര്‍ അംഗീകരിച്ചില്ല. നേരത്തെ തൃശൂര്‍ പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിരുന്നെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ അവകാശവാദം.

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച്‌ എത്തിച്ചേരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം തള്ളിയത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന്റെ തലേദിവസമായ മെയ് രണ്ടിനാണ് തൃശൂര്‍ പൂരം.

The post പൂരം ആനപ്പുറത്തു വേണ്ട … അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...