ലക്ഷ്യം ലാഭമല്ല മികച്ച പൊതുഗതാഗതം ഒരുക്കുകയാണ് ലക്ഷ്യം : ഗതാഗത മന്ത്രി ആന്‍റെണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്ത് പൊതുഗതാഗതം ഒരുക്കുകയാണ്  കെ.എസ്.ആര്‍.ടി.സി.യുടെ ലക്ഷ്യം അല്ലാതെ ലാഭമല്ല നോക്കുന്നതെന്ന്  ഗതാഗത മന്ത്രി ആന്‍റണി രാജു. പറവൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ സ്ഥലത്ത് പുതുതായി ഒരുക്കിയ യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സി.ക്ക് ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്  ഡിപ്പോയോടു ചേര്‍ന്ന് പെട്രോള്‍-ഡീസല്‍ പമ്പുകള്‍ ഇപ്പോള്‍ സ്ഥാപിക്കുന്നത്. കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയാണിത്. ഗുണമേന്മയും കൃത്യമായ അളവിലും തൂക്കത്തിലുമുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റുകളില്‍ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഭാവിയില്‍ സി.എന്‍.ജി., എല്‍.എന്‍.ജി., വൈദ്യുതി ഫാസ്റ്റ് ചാര്‍ജിങ് എന്നിവയും ഇങ്ങനെ ലഭ്യമാക്കും. കേരളത്തിലെ ഒമ്പതാമത്തെ ഔട്ട്ലെറ്റാണ് പറവൂരിലേത്. ഗതാഗതത്തോടൊപ്പം ഇന്ധന വിതരണ രംഗത്തും കെ.എസ്.ആര്‍.ടി.സി. സജീവ സാന്നിധ്യമാകും. ഗതാഗത മേഖലയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനം  കേരളം മാത്രമാണ്.  മാസം അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നഗരസഭ ചെയര്‍പേഴ്സണ്‍ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. ദീപക് ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്‍, കെ.ടി. സെബി, ഇ.ജി. ശശി തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...