നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറക്കം ; കമിതാക്കളെ കൈയോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളെ കൈയോടെ പൊക്കി. നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളില്‍ പലയിടങ്ങളിലായി 35 തവണയാണ് ഇവര്‍ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജ് ഉത്തരവിട്ടു. സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ നോട്ടീസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആര്‍ടി ഓഫിസിലെത്തിയപ്പോഴാണു നമ്പര്‍ തിരുത്തിയ സ്‌കൂട്ടറാണ് വില്ലനെന്നു തിരിച്ചറിഞ്ഞത്. നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങള്‍ ചേര്‍ത്തു പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചു. പ്രണയിക്കുന്ന യുവാവുമായിട്ടായിരുന്നു കറക്കമെന്നു യുവതി പറഞ്ഞു. ഇരുവരും ഇന്നലെ ആര്‍ടി ഓഫിസില്‍ ഹാജരായി. ജനുവരി മുതല്‍ ഈ മാസം പകുതി വരെയുള്ള കാലയളവില്‍ ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇവര്‍ എത്തിയിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നതു പിടികൂടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞത്. കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കള്‍ അടച്ചു. ലൈസന്‍സിന്റെ ഒരു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയും മുന്‍പു ശേഷിക്കുന്ന പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...