പേരുകള്‍ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല ; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്‌നാഥ് സിങ്

For full experience, Download our mobile application:
Get it on Google Play

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയില്‍ ശക്തമായി പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ തങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. അരുണാചല്‍ പ്രദേശിലെ നാംസായിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളിടെ പേര് മാറ്റുകയും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പേരുകള്‍ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് എനിക്ക് എന്റെ അയല്‍ക്കാരോട് (ചൈനയോട്) പറയാനുള്ളത്. നാളെ ഞങ്ങള്‍ ചൈനയിലെ ചില പ്രവിശ്യകളുടേയും ചില സംസ്ഥാനങ്ങളുടേയും പേരുകള്‍ മാറ്റിയാല്‍ അതെല്ലാം ഇന്ത്യയുടെ ഭാഗമാകുമോ?’ -രാജ്നാഥ് സിങ് ചോദിച്ചു. ‘ജീവിതത്തില്‍ സുഹൃത്തുക്കള്‍ മാറും, പക്ഷേ അയല്‍ക്കാര്‍ മാറില്ല എന്നാണ് അടല്‍ ബിഹാരി വാജ്പേയ് പറയാറുള്ളത്. എല്ലാ അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കണം എന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ ആരെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനോട് പ്രതികരിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്’ പ്രതിരോധമന്ത്രി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...