Friday, September 13, 2024 3:17 am

അര്‍ജുനെ കണ്ടെത്താൻ 4 ദിവസം ഒന്നും ചെയ്തില്ല ; കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടെ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച ആവശ്യപ്പെട്ടു. ഒരു നടപടിയും അവർ എടുത്തില്ല. കർണാടക പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കര്‍ണാടകയിലെ ഫയര്‍ ഫോഴ്സ് തയ്യാറായില്ല. കർണാടകയിലെ സംവിധാനങ്ങൾ ഒന്നും ഇടപെട്ടില്ല. ഇപ്പോൾ ഈ നാലാമത്തെ ദിവസമാണ് അവർ എന്തെങ്കിലും ഒരു ചെറു വിരൽ അനക്കാൻ തയ്യാറായത്. കർണാടക സർക്കാരിന്റെ ഈ തെറ്റായ നടപടിക്ക് എതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഭാ തെരഞ്ഞെടുപ്പിൽ വിശ്വാസയോഗ്യമായ ഒരു മൂന്നാം ബദലിന് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തുവെന്നാണ് ഫലം വിശകലനം ചെയ്തപ്പോൾ തങ്ങൾക്ക് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എൻഡിഎ വോട്ട് ശതമാനം 20 ആയി വർധിച്ചതും ചരിത്രത്തിലാദ്യമായി സീറ്റ്‌ നേടിയതും ഇരു മുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മുസ്ലീം വോട്ടിനു വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണ് സിപിഎമ്മും മുഖ്യമന്ത്രിയും നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിക്കും മറ്റ് ഹിന്ദു സംഘടനകൾക്കുമെതിരെ സിപിഎം ഭീഷണി തുടരുകയാണ്. ചില ക്രൈസ്തവ സംഘടനകളെയും അവർ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇത് വെച്ചു പൊറുപ്പിക്കാൻ സാധിക്കില്ല. ഇതിനെതിരായി ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എൻഡിഎ മുന്നണിക്ക് പിന്തുണ നൽകിയതിൻ്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കൊല്ലത്ത് ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം പട്ടാഴിയിൽ ദമ്പതികൾ ജീവനൊടുക്കി. രജികുമാർ, ഭാര്യ ദിവ്യ എന്നിവരാണ്...

എസ്ബിഐ എഫ്‌ഡികളിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്കുകൾ അറിയാം

0
സ്ഥിര നിക്ഷേപം അല്ലെങ്കിൽ എഫ്ഡി എന്നത് ഒരു വ്യക്തി ഒരു നിശ്ചിത...

അനിയന്‍റെ മകളോട് പലതവണ ലൈംഗികാതിക്രമം ; ചെറുതോണി സ്വദേശിക്ക് 11 വർഷം തടവും 1,20,000...

0
ഇടുക്കി: സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കിയെന്ന കേസിൽ പ്രതിക്ക്...

ലൈംഗിക പീഡനക്കേസ് ; ജയസൂര്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാരിനോട്...