Wednesday, May 8, 2024 9:19 pm

അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ജില്ലയിലെ 12 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം; ഇതുവരെ അംഗീകാരം ലഭിച്ചത് 33 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്
സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ അനുസരിച്ച് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ആസൂത്രണസമിതിയില്‍ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തുമ്പമണ്‍, മെഴുവേലി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, റാന്നി-പെരുനാട്, റാന്നി-അങ്ങാടി, ഓമല്ലൂര്‍, ഇരവിപേരൂര്‍, ചെന്നീര്‍ക്കര, കുളനട, വള്ളിക്കോട്, മലയാലപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളാണ് അംഗീകരിച്ചത്. വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍നടപടിയിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു.

നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതി വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും ജലജീവന്‍ മിഷന് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജനജാഗ്രതാസമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ട സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ അടിയന്തിരമായി നടപടി പൂര്‍ത്തിയാക്കണമെന്നും ഗോത്രസാരഥി പദ്ധതി കുറച്ച് കൂടി വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോമളം പാലത്തിന് 10.18 കോടി രൂപയുടെ ഭരണാനുമതി
പ്രളയത്തില്‍ അപ്രോച്ച് റോഡുകള്‍ തകര്‍ന്നു പോയ കോമളം പാലം  നിര്‍മിക്കുന്നതിനായി 10.18 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. 2021 ഒക്ടോബര്‍ മാസത്തിലുണ്ടായ പ്രളയത്തിലാണ് അപ്രോച്ച് റോഡ് തകര്‍ന്നത്. നിലവില്‍ 35 മീറ്ററോളം അപ്രോച്ച് റോഡ് തകര്‍ന്നു പോയ കോമളം പാലം സെമി സബ്മേഴ്‌സിബിള്‍ ബ്രിഡ്ജ് ആയിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.

വെല്‍ ഫൗണ്ടേഷന്‍ നല്‍കി നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ വെല്‍ക്യാപ്പുകള്‍ തമ്മിലുള്ള അകലം കുറവായതിനാല്‍ വീണ്ടും പാലത്തിലെ തൂണുകള്‍ക്കിടയില്‍ മരക്കഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞ് പാലത്തിന്റെ വേന്റ് വേ അടഞ്ഞുപോകുകയും പാലത്തിന് ബലക്ഷയം വരാനും സാധ്യതയുള്ളതിനാല്‍ നിലവിലുള്ള പാലം പൊളിച്ച് പുതിയ ഹൈലെവല്‍ ബ്രിഡ്ജ് പണിയണമെന്ന് വിദഗ്ധ അഭിപ്രായം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കണമെന്നുള്ള  എംഎല്‍എയുടെ  അഭ്യര്‍ഥനയെ തുടര്‍ന്ന് തൊട്ടടുത്ത ബജറ്റില്‍ 20 ശതമാനം തുക അനുവദിച്ചിരുന്നു.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ക്ക് ശേഷം എസ്റ്റിമേറ്റ് തയാറാക്കുകയും ഇത് ഭരണാനുമതി നല്‍കുന്നതിനുള്ള കമ്മറ്റിയില്‍ അവതരിപ്പിക്കുകയും അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള നിര്‍മാണത്തിന് പ്രത്യേക അനുമതി ആവശ്യമുള്ളതിനാല്‍ അതിനുള്ള അനുമതിയും ലഭ്യമാക്കിയാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. നിര്‍മാണത്തിനുള്ള കാലതാമസം ഒഴിവാക്കുവാനും അപ്രോച്ച് റോഡിന് വളവുകള്‍ ഇല്ലാതിരിക്കുന്നതിനും പഴയപാലം പൊളിച്ച് നീക്കി തല്‍സ്ഥാനത്ത് പുതിയ പാലം നിര്‍മിക്കുന്നതിനായിട്ടാണ് പദ്ധതി. പുതിയ പാലത്തിന്റെ നിര്‍മാണ സമയത്ത്  പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായുള്ള താല്‍ക്കാലിക നടപ്പാലത്തിനായുള്ള ശ്രമം തുടരുമെന്ന് എംഎല്‍എ അറിയിച്ചു.

7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടു കൂടി മൊത്തം 11 മീറ്റര്‍ വീതിയോടു കൂടിയാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന് നദിയില്‍ 28 മീറ്റര്‍ മൂന്നു സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ടു വീതം ലാന്‍ഡ് സ്പാനുകളും ആയിട്ടാണ് ഹൈ ലെവല്‍ ബ്രിഡ്ജ് നിര്‍മിക്കാന്‍ വിഭാവനം ചെയ്തിട്ടുള്ളത്.

നഗരസഭ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് ഡി പി സി അനുമതിയായി
പത്തനംതിട്ട നഗരസഭ ഹാജി സി മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മ്മാണത്തിന് നഗരസഭ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയെന്ന് ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡിന്റെ യാര്‍ഡ് നിര്‍മ്മാണ ഘട്ടത്തിലുണ്ടായ പോരായ്മയാണ് തുടര്‍ച്ചയായി യാര്‍ഡ് താഴ്ന്നു പോകുന്നതിന് ഇടയാക്കിയത്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ ഗവേഷണ വിഭാഗം പ്രൊഫ. ഡോ.എന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ യാര്‍ഡില്‍ നിന്ന് നാലു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റിയതിന് ശേഷം ഓരോ തട്ടുകളായി മണ്ണിട്ട് ഉറപ്പിക്കുന്നതിനും കോണ്‍ക്രീറ്റോ ഇന്റര്‍ലോക്കോ ചെയ്യുന്നതിനുമാണ് കൗണ്‍സില്‍ തീരുമാനം. യാര്‍ഡ് നിര്‍മ്മാണത്തിനുള്ള കൗണ്‍സില്‍ അനുമതിയെ തുടര്‍ന്നാണ് പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചത്. കാലതാമസമുണ്ടാകാതെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിക്കാനാണ് ഭരണ സമിതി ലക്ഷ്യംവയ്ക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച 19കാരൻ മരിച്ചു ; കടയുടമയെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്

0
മുംബൈ: ചിക്കൻ ഷവർമ കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ 19കാരൻ മരിച്ച സംഭവത്തിൽ കടയുടമയെ...

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിലെ ചില ജില്ലകളിൽ ഇന്ന് നേരിയ...

ഷവർമ കഴിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
മുംബൈ: ഷവർമ കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായി യുവാവ് മരണപ്പെട്ട...

കടുവയെ കണ്ടതായി പറയപ്പെടുന്ന കുളത്തുമണ്ണിലെ താമരപ്പള്ളി പാലക്കുഴി ഭാഗത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

0
കോന്നി: കടുവയെ കണ്ടതായി പറയപ്പെടുന്ന കുളത്തുമണ്ണിലെ താമരപ്പള്ളി പാലക്കുഴി ഭാഗത്ത് വനം...