Thursday, May 30, 2024 4:56 pm

കാർഗിൽ വിജയ് ദിവസത്തിൽ ഡാവിഞ്ചി സുരേഷിന് യു.ആർ.എഫ് ലോക റിക്കോർഡ് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മരണാനന്തരം പരമ വീര ചക്ര ലഭിച്ച ക്യാപ്റ്റൻ വിക്രം ബത്ര പിവിസിയ്ക്ക് ആദരവ് നല്കി കൊണ്ട് ഡാവിഞ്ചി സുരേഷ് നിർമ്മിച്ച അണ്ടർവാട്ടർ ഛായാചിത്രത്തിന് യു.ആർ.എഫ് ലോക റിക്കോർഡ്. കാർഗിൽ വിജയദിവസത്തിൽ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ.സുനിൽ ജോസഫ് സർട്ടിഫിക്കറ്റും ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള മെഡലും സമ്മാനിച്ചു. ബ്രിഗേഡിയർ ലളിത് ശർമ്മ പി.വി സി, കേണൽ റോഹിത് കുമാർ പാട്ടീൽ, കേണൽ സുധീർ അനായത്ത്, കേണൽ റാവു മുരളി ശ്രീധർ, സ്ക്വാഡ്രൻ ലീഡർ അലി, ക്യാപ്റ്റൻ മൻപ്രീത് സിംഗ് , ജാക്സൺ പീറ്റർ എന്നിവർ പങ്കെടുത്തു.

കലാകാരനായ ഡാവിഞ്ചി സുരേഷാണ് രചന സൃഷ്ടിച്ചത്. കാർഗിൽ വിജയ് ദിവസ് സ്മരണയ്ക്കായി ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഇന്ത്യൻ സൈന്യം പരിപാടി സംഘടിപ്പിച്ചത്. 1500 ചതുരശ്ര അടി വിസ്തീർണത്തിൽ വിവിധ വർണ്ണങ്ങൾ ഉള്ള ടൈൽസ് ഉപയോഗിച്ച് നിർമ്മിച്ച ഈ ഇൻസ്റ്റലേഷൻ പൂർത്തിയാക്കാൻ ഡാവിഞ്ചി സുരേഷ് എന്ന കലാകാരൻ 8 മണിക്കൂർ എടുത്തു.
പൂർണമായും വെള്ളത്തിനടിയിൽ വെച്ചാണ് ഇത് സൃഷ്ടിച്ചത്. ഏകദേശം അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ ദൗത്യം നിർവഹിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നെയ്യാറ്റിൻകരയിൽ അരളി കഴിച്ച് 6 പശുക്കൾ ചത്തു

0
തിരുവനന്തപുരം  : നെയ്യാറ്റിൻകരയിൽ അരളിയില കഴിച്ച് പശുക്കൾ ചത്തു. ആറു പശുക്കളാണ്...

മാലിന്യമടിഞ്ഞു ; പി.ഐ.പി. കനാൽ കവിഞ്ഞൊഴുകി

0
മാന്നാർ : മാന്നാർ പഞ്ചായത്ത് നാലാംവാർഡിലെ കുറ്റിയിൽ കോളനിയിലൂടെ കടന്നുപോകുന്ന പി.ഐ.പി....

ആ ഏഴ് ശതമാനവും യുഡിഎഫിന്‍റെ വോട്ട്, കൊല്ലത്ത് ജയം ഉറപ്പെന്ന് മുകേഷ്

0
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ഇടതു...

ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധിക്കുക

0
എസികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു. ഓഫീസുകളിലും വീടുകളിലുമടക്കം ഏസിയില്ലാതെ കഴിച്ചുകൂട്ടാനാവില്ലെന്നതാണ് സത്യം....