രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ടോൾ നൽകാൻ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ടോൾ നൽകാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല. 100 ശതമാനം ഡിജിറ്റൽ ടോൾ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 10 മുതൽ പണമിടപാടുകൾ പൂർണ്ണമായും നിർത്തലാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.പുതിയ നിയമപ്രകാരം എല്ലാ ടോൾ ഇടപാടുകളും ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമേ നടത്താൻ സാധിക്കൂ. പ്രധാനമായും ഫാസ്ടാഗ് വഴിയായിരിക്കണം പണമടയ്‌ക്കേണ്ടത്. ഫാസ്ടാഗ് ഇല്ലാത്തവർക്ക് യുപിഐ വഴിയോ മറ്റ് ഡിജിറ്റൽ മോഡുകൾ വഴിയോ പണമടയ്ക്കാം. എന്നാൽ സാധാരണ ടോൾ നിരക്കിന്റെ 1.25 മടങ്ങ് തുക ഇവർ നൽകേണ്ടി വരും.

ഡിജിറ്റലായി പണമടയ്ക്കുന്നതിൽ പരാജയപ്പെടുന്ന വാഹനങ്ങൾ ടോൾ പാതയിൽ നിന്ന് നീക്കം ചെയ്യാനോ പ്രവേശനം നിഷേധിക്കാനോ അധികൃതർക്ക് അധികാരമുണ്ടാകും. വ്യക്തികൾക്കല്ല, മറിച്ച് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അംഗീകൃത വാഹനങ്ങൾക്ക് മാത്രമായിരിക്കും ഇനി ഇളവ്. ഇതിനായി പ്രത്യേക ‘എക്‌സംപ്റ്റഡ് ഫാസ്റ്റ്ടാഗ്’ നിർബന്ധമായും വാങ്ങിയിരിക്കണം. തിരിച്ചറിയൽ രേഖകൾ നേരിട്ട് പരിശോധിച്ച് സമയം കളയുന്ന രീതി ഇതോടെ അവസാനിക്കും.ദേശീയപാതകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്കായി വാർഷിക പാസുകളും അവതരിപ്പിച്ചിട്ടുണ്ട്. വർഷത്തേക്ക് 3,075 രൂപയാണ് പാസ് നിരക്ക്. സ്വകാര്യ കാറുകൾക്ക് ഒരു വർഷത്തിനുള്ളിൽ 200 തവണ വരെ ടോൾ പ്ലാസകൾ കടന്നുപോകാൻ ഈ പാസ് ഉപയോഗിക്കാം. സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർക്ക് ഇത് ഏറെ ലാഭകരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....