ഇനി കാര്യം നടക്കും ; തലസ്ഥാന വികസനത്തിനായി മാർഗ്ഗരേഖ ഇറക്കാൻ ഒരുങ്ങി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ച് തലസ്ഥാന വികസനത്തിനായി മാർഗ്ഗരേഖ ഇറക്കാൻ കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തിൽ മാത്രമൂന്നിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം നടത്തുന്നത്. നടത്തേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിക്കാൻ ഫോൺ നമ്പർ അടക്കം നൽകിയാണ് പുതിയ പ്രചാരണം. പ്രചാരണത്തിന്റെ ഒന്നാം ദിനം മുതൽ രാജീവ് ചന്ദ്രശേഖർ ഊന്നിപ്പറയുന്നത് ഒറ്റ അജണ്ടയാണ്. ഇനി കാര്യം നടക്കും എന്ന ടാഗ് ലൈൻ വികസനത്തിനുള്ള ഗ്യാരണ്ടിയും സിറ്റിംഗ് എംപി ശശി തരൂരിനുള്ള കുത്തും. തീരമേഖലയുടെ സമഗ്രവികസനത്തിനുള്ള ബ്ലൂ എക്കണോമി, തിരുവനന്തപുരത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാൻ സ്റ്റഡീഡ് ഇൻ ട്രിവാൻഡ്രം അടക്കം ബ്രാൻഡ് ട്രിവാൻഡ്രത്തിനായി മുന്നോട്ട് വെച്ച ആശയങ്ങളേറെ.

അടുത്ത ഘട്ടമെന്ന നിലക്കാണ് നടത്തേണ്ട കാര്യങ്ങൾ ജനങ്ങളോട് ചോദിച്ചറിയുന്നത്. 807 807 0777 എന്ന നമ്പറിൽ വിളിച്ചും മെസേജ് അയച്ചും പത്ത് വരെ ആവശ്യങ്ങൾ മുന്നോട്ട് വെക്കാം. പന്നാലെ മാർഗ്ഗരേഖ ഇറക്കും. രാഷ്ട്രീയത്തിനതീതമായി നഗരവികസനം മുൻനിർത്തി തരൂരിനെ തുണച്ചിരുന്ന പൗരപ്രമുഖരെയും യുവവോട്ടർമാരെയും രാജീവ് ചന്ദ്രശേഖർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശകാര്യ വിദഗ്ധൻ ടിപി ശ്രീനിവാസനാണ് രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...