എൻഎസ്എസ് പന്തളം യൂണിയന് 2.32 കോടിയുടെ ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പന്തളം : എൻഎസ്എസ് പന്തളം യൂണിയന്റെ 20-മത് വാർഷിക സമ്മേളനവും ബജറ്റ് സമ്മേളനവും യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും 2025-26 വർഷത്തെ ബജറ്റും യൂണിയൻ സെക്രട്ടറി കെ.കെ. പദ്മകുമാർ അവതരിപ്പിച്ചു. 2,94,22,893 രൂപ വരവും 2,94,22,880 രൂപ ചെലവും 13 രൂപ നീക്കിയിരിപ്പുമുള്ള കണക്ക് യോഗം അംഗീകരിച്ചു. 2,32,30,876.75 രൂപ വരവും 2,32,30,711 രൂപ ചെലവും 165.75 രൂപ നീക്കിയിരിപ്പുമുള്ള 2025-26 വർഷത്തെ ബജറ്റും അംഗീകരിച്ചു. എൻഎസ്എസ് ഭവനദാന പദ്ധതിക്ക്‌ രണ്ടുലക്ഷം രൂപയും സാമൂഹികക്ഷേമ പരിപാടികൾക്ക് എട്ടുലക്ഷം രൂപയും വിദ്യാഭ്യാസ സഹായധന വിതരണത്തിന് രണ്ടുലക്ഷം രൂപയും മന്ദിരനിർമ്മാണത്തിന് ഏഴുലക്ഷം രൂപയും നീക്കിവെച്ചു.

എൻഡോവ്‌മെന്റിന് രണ്ടുലക്ഷം രൂപയും ചികിത്സാ സഹായധനത്തിനും വിവാഹ സഹായധനത്തിനുമായി 3.60 ലക്ഷം രൂപയും യൂണിയൻ പ്രവർത്തക സമ്മേളനത്തിനും നായർ മഹാസമ്മേളനത്തിനുമായി അഞ്ചുലക്ഷം രൂപയും കരയോഗങ്ങളുടെ മന്ദിരനിർമാണത്തിനു സഹായം നൽകാൻ ഒരുലക്ഷം രൂപയും പദ്മാ കഫേയുടെ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയും പെൻഷൻ വിതരണത്തിന് എൺപത്താറായിരം രൂപയും വകയിരുത്തി.
ആധ്യാത്മിക പഠനകേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് രണ്ടുലക്ഷം രൂപയും തൊഴിൽ സംരംഭങ്ങൾക്ക് പരിശീലനത്തിനും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിനും പ്രതിഭാസംഗമത്തിനുമായി രണ്ടുലക്ഷം രൂപയും നീക്കിവെച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള, പ്രതിനിധിസഭാംഗം എ.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു. യൂണിയനിലെ 86 കരയോഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി ; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

0
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ...

ചിക്കുൻഗുനിയ വന്നവരിൽ സന്ധിവാതം കൂടുന്നു ; പഠന റിപ്പോർട്ട്

0
കോഴിക്കോട് : ചിക്കുൻഗുനിയ ബാധയെത്തുടർന്ന് സന്ധിവാതരോഗം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്) വർധിക്കുന്നതായി പഠനം....

ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തുവീണു : തൊഴിലാളിക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

0
കോഴിക്കോട് : കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ...

വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ

0
കോഴിക്കോട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും...