ക്ലാസ് കട്ടുചെയ്താല്‍ വിസ റദ്ദാക്കപ്പെടാമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിം​ഗ്ടൺ: നാടുകടത്തല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക. ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്സില്‍ നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യയിലെ യുഎസ് എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിസാ നിബന്ധനകള്‍ പാലിക്കുകയും സ്റ്റുഡന്റ് സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്യുക – ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം ആദ്യമുണ്ടായ നാടുകടത്തല്‍ നടപടികള്‍ക്ക് പിന്നാലെയാണ് യുഎസ് സര്‍ക്കാരില്‍ നിന്നുള്ള മുന്നറിയിപ്പ്. കൂട്ട നാടുകടത്തല്‍ നടപടികള്‍ക്കിടെ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് പല കോളേജുകളും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ റദ്ദാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. ഇന്ത്യയിലെ യുഎസ് എംബസിയും ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നടപടികളുടെ ഭാഗമായി 2025 ജനുവരി മുതല്‍ അമേരിക്ക ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 682 ഇന്ത്യന്‍ പൗരന്മായൊണ് യുഎസില്‍നിന്ന് നാടുകടത്തിയത്. അവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി അവിടെ എത്തിയവരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...

മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകും ; എഫ്ഐആർ രജിസ്റ്റർ ചെയ്യുക അടുത്ത ആഴ്ചയോടെ മാത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ്...

പി.എസ്.സി. പരീക്ഷാക്രമക്കേട് ; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി....