തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ പ്രതികളെ ‘പോക്സോ’ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ശാസ്തവട്ടം ശാസ്താ നഗര്‍ ബ്ലോക്ക് നമ്പര്‍ -39ല്‍ ഷെറിന് എസ്.എസ്. (24), ശാസ്തവട്ടം കടേഷ് ഭവനില്‍ കുക്കു എന്ന റോബിന്‍രാജ് (25), ശാസ്തവട്ടം ബി.എസ് ഭവനില്‍ വിനോദ് (33) എന്നിവരെയാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.
പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷെറിന് തുടര്‍ന്ന് ഫോണില്‍ വിളിക്കുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ നിര്‍ബന്ധിച്ച് വാങ്ങി മൊബൈല്‍ ഫോണ്‍ വഴി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു.
ഇതുസംബന്ധിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതികളില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, പെൻഡ്രൈവുകള്‍ എന്നിവ കണ്ടെത്തി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് (പോക്സോ കോടതി) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.