കലഞ്ഞൂർ ​- ഇളമണ്ണൂർ റോഡിൽ ചക്കിട്ട ​ ഓലിക്കൽ ഏലാ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ ​- ഇളമണ്ണൂർ റോഡിൽ ചക്കിട്ട ​ ഓലിക്കൽ ഏലാ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു. ഈ ഭാഗത്ത് ഒരു മാസത്തിനിടയിൽ രണ്ട് പേർക്കാണ് പാമ്പു കടിയേറ്റത്. ഉടൽതന്നെ അടൂർ ആശുപത്രിയിൽ ചികിത്സ നേടിയതിനാൽ മരണം സംഭവിച്ചില്ല. കഴിഞ്ഞ ദിവസം വെളുപ്പിനെ കാൽനടയാത്രക്കിടയിൽ ഒരാൾക്ക് പാമ്പു കടിയേറ്റിരുന്നു. ഈ ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളിലും കാട് വളർന്ന് റോഡിലേക്ക് ഇറങ്ങി നിൽക്കുകയാണ്. റോഡിൽകൂടി ഏതെങ്കിലും വാഹനം വന്നാൽ കാൽനട യാത്രക്കാർക്ക് വശങ്ങളിലേക്ക് മാറാൻ സാധിക്കുന്നില്ല. വശങ്ങളിലേക്ക് മാറിയാൽ ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകും. തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർമാരുടെ നിർദ്ദേശമനുസരിച്ച് വീടുകളിലെ റബർ തോട്ടങ്ങളിലും പറമ്പുകളിലും ഉള്ള കാട് തെളിക്കുന്നതാണ് കണ്ടുവരുന്നത്. കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഈ പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് കാൽനടയാത്രക്ക് സുരക്ഷ ഒരുക്കണമെന്ന് ഈ പ്രദേശത്തെ പ്രദേശവാസികൾ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന...

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...