മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് പാലക്കാട്-എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. 8 കോച്ചുകളില്‍ നിന്ന് 12 കോച്ചുകളായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മാസം 23 മുതലാണ് പുതിയ കോച്ചുകള്‍ എത്തുക. മൂവായിരത്തിലധികം ആളുകളാണ് 610 സീറ്റുള്ള പാലക്കാട്-എറണാകുളം മെമുവില്‍ ദിവസവും തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു.

കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആര്‍എമ്മിനു പല തവണ കത്തും നല്‍കിയിരുന്നു. എന്നാല്‍ കോച്ചുകളുടെ കുറവ് പറഞ്ഞ് റെയില്‍വേ നടപടി എടുത്തിരിന്നില്ല. പാലക്കാട്-എറണാകുളം മെമുവിനു പുറമേ, കൊല്ലം-എറണാകുളം, കൊല്ലം-കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആക്കുമെന്ന് റെയില്‍വേ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...