പുക പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുക പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. പുകപരിശോധന സര്‍ട്ടിഫിക്കേറ്റിനു വേണ്ടി നെട്ടോട്ടമോടി വാഹന ഉടമകള്‍. പരാജയപ്പെടുന്ന വാഹനങ്ങള്‍ക്കു പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുത്തു നല്‍കുന്ന സ്ഥാപനങ്ങളും സജീവമാണ്.
സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് പരിവാഹന്‍ വെബ്സൈറ്റ് വഴി വാഹനങ്ങളുടെ പുക പരിശോധന നടത്തണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണു പരിശോധനയില്‍ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയത്. പുകപരിശോധന പൂര്‍ണമായും പരിവാഹന്‍ സംവിധാനത്തിലേക്കു മാറിയതിനു ശേഷം പരിശോധനയ്ക്ക് എത്തുന്ന 25 ശതമാനം വാഹനങ്ങളും പരാജയപ്പെടുന്നതായാണു കണക്കുകള്‍. പരാജയപ്പെടുന്ന വാഹനങ്ങള്‍ പുകപരിശോധന പാസാകാന്‍ പിന്നീട് നെട്ടോട്ടം ഓടേണ്ട അവസ്ഥയുണ്ട്.

പരിശോധനയുടെ കൃത്യത വര്‍ധിച്ചതാണു വാഹനങ്ങള്‍ പരാജയപ്പെടാനുളള കാരണമെന്നു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൃത്യമല്ലാതെ പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളും സ്വീകരിക്കുന്നുണ്ടന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പുകപരിശോധനയില്‍ വിജയിക്കാതെ വാഹനങ്ങള്‍ ഉടമകള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കില്ല. പലവാഹനങ്ങളും വിജയിക്കുന്നത് തകരാറുകള്‍ പരിഹരിച്ച് വീണ്ടും പുകപരിശോധനയ്ക്ക് എത്തിച്ചാണ്. കാര്‍ബറേറ്ററുള്ള വാഹനങ്ങളിലാണ് പ്രധാനമായും പ്രശ്നം കാണപ്പെടുന്നത്.
എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് തുടങ്ങിയവയുടെ തകരാറും പുകപരിശോധന വിജയിക്കുന്നതിന് തടസങ്ങളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...