Monday, March 31, 2025 8:20 pm

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രo

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അറബിക്കടലിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം. ചുഴലിക്കാറ്റായാല്‍ കേരളം മുറിച്ചു കടന്ന് അറബിക്കടലിലെത്തി വീണ്ടും ശക്തപ്പെട്ടേക്കും.

25 മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത. കഴിഞ്ഞ ദിവസം അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപമെടുത്തതോടെ സംസ്ഥാനത്ത് തുലാമഴയുടെ ശക്തി കുറഞ്ഞിരുന്നു. പിന്നാലെയാണ് നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(ഐഎംഡി) അറിയിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ന്യൂനമര്‍ദം രൂപമെടുക്കുന്നത്. രൂപമെടുത്ത ശേഷം 48 മണിക്കൂറിനിടെ ഇത് തീവ്രന്യൂനമര്‍ദമായി മാറും. പിന്നീട് ശക്തി വീണ്ടും കൂടി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തെക്കന്‍ ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമായി കരകയറും. നവംബര്‍ 25-നും 27 നും ഇടയിലാണ് ന്യൂനമര്‍ദം തമിഴ്‌നാട് തീരം തൊടാന്‍ സാധ്യത. ഈ സമയങ്ങളില്‍ ചുഴലിക്കാറ്റാകാനും സാധ്യതയേറെ. ഇത്തരത്തിലുണ്ടായാല്‍ അത് കേരളത്തിലടക്കം അതിശക്തമായ മഴക്ക് കാരണമാകും. വിവിധ തരം അഭിപ്രായങ്ങള്‍ ചുഴലിക്കാറ്റ് സംബന്ധിച്ച്‌ വരുമ്പോഴും നിലവിലെ ന്യൂനമര്‍ദം കേരളത്തില്‍ മഴക്ക് കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മധ്യ കേരളത്തിലാകും തുടക്കത്തില്‍ കൂടുതല്‍ മഴ ലഭിക്കുക. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായി മാറി യെമന്‍ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇത് തീരം തൊടുന്നതിന് മുമ്പ് ദുര്‍ബലമാകുമെന്നാണ് നിഗമനം. ഈ ന്യൂനമര്‍ദം രാജ്യത്തെ ബാധിക്കില്ലെന്നും ഐഎംഡി വ്യക്തമാക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാധാരണ ജനങ്ങൾക്ക് അത്താണിയാകുന്ന സഹകരണ മേഖലയെ തകർത്തത് സിപിഎം : അഡ്വ. പഴകുളം മധു

0
കോന്നി : സാധാരണ ജനങ്ങൾക്ക് അത്താണിയായിരുന്ന സഹകരണ മേഖലയെ കേരളത്തിൽ തകർത്തത്...

പാലക്കാട് പിക്കപ്പ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് പട്ടാമ്പി മുതുതലയിൽ പിക്കപ്പ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു....

കാസർകോട് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥരെ കുത്തിപ്പരിക്കേൽപ്പിച്ചു

0
കാസർകോട്: കാസർകോട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു....

നെയ്യാറ്റിന്‍കരയില്‍ കുട്ടികളുടെ നൃത്താവിഷ്‌കാരം തടഞ്ഞ സംഭവം ; പ്രതികരിച്ച് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുട്ടികളുടെ നൃത്താവിഷ്‌കാരം തടയുകയും...