ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രo

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അറബിക്കടലിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം. ചുഴലിക്കാറ്റായാല്‍ കേരളം മുറിച്ചു കടന്ന് അറബിക്കടലിലെത്തി വീണ്ടും ശക്തപ്പെട്ടേക്കും.

25 മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത. കഴിഞ്ഞ ദിവസം അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപമെടുത്തതോടെ സംസ്ഥാനത്ത് തുലാമഴയുടെ ശക്തി കുറഞ്ഞിരുന്നു. പിന്നാലെയാണ് നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(ഐഎംഡി) അറിയിച്ചത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ന്യൂനമര്‍ദം രൂപമെടുക്കുന്നത്. രൂപമെടുത്ത ശേഷം 48 മണിക്കൂറിനിടെ ഇത് തീവ്രന്യൂനമര്‍ദമായി മാറും. പിന്നീട് ശക്തി വീണ്ടും കൂടി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തെക്കന്‍ ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമായി കരകയറും. നവംബര്‍ 25-നും 27 നും ഇടയിലാണ് ന്യൂനമര്‍ദം തമിഴ്‌നാട് തീരം തൊടാന്‍ സാധ്യത. ഈ സമയങ്ങളില്‍ ചുഴലിക്കാറ്റാകാനും സാധ്യതയേറെ. ഇത്തരത്തിലുണ്ടായാല്‍ അത് കേരളത്തിലടക്കം അതിശക്തമായ മഴക്ക് കാരണമാകും. വിവിധ തരം അഭിപ്രായങ്ങള്‍ ചുഴലിക്കാറ്റ് സംബന്ധിച്ച്‌ വരുമ്പോഴും നിലവിലെ ന്യൂനമര്‍ദം കേരളത്തില്‍ മഴക്ക് കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മധ്യ കേരളത്തിലാകും തുടക്കത്തില്‍ കൂടുതല്‍ മഴ ലഭിക്കുക. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായി മാറി യെമന്‍ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇത് തീരം തൊടുന്നതിന് മുമ്പ് ദുര്‍ബലമാകുമെന്നാണ് നിഗമനം. ഈ ന്യൂനമര്‍ദം രാജ്യത്തെ ബാധിക്കില്ലെന്നും ഐഎംഡി വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല – കുമ്പഴ റോഡ്‌ നവീകരണം : കുമ്പഴ സഹകരണ ബാങ്കിന് മുന്നിലെ ഓട...

0
കുമ്പഴ : തിരുവല്ല - കുമ്പഴ റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം...

0
റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ...

മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന...

0
മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ...