കോവിഡ് വാക്സീൻ സ്വീകരിച്ച നഴ്സ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തൽ. ഓച്ചിറ വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്.
ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സീൻ വിതരണ കേന്ദ്രത്തിൽ ഇവർ വാക്സീൻ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെതുടർന്നു അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. മരണകാരണം ഹൃദയാഘാതമാണെന്നാണു വിലയിരുത്തലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ആർ. ശ്രീലത പറഞ്ഞു. വാക്സീൻ എടുത്തതിനെത്തുടർന്നു പ്രശ്നം ഉണ്ടായിട്ടില്ല. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതൽ വിലയിരുത്തലിനായി രാവിലെ മെഡിക്കൽ ബോർഡ് കൂടും. തുടർന്നു മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...