മലയാളികള്‍ക്ക് ജര്‍മനിയില്‍ നഴ്‌സ് ജോലി ; ഒഡെപെകും ജര്‍മന്‍ സര്‍ക്കാര്‍ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാളികള്‍ക്ക് ജര്‍മനിയില്‍ നഴ്‌സ് ജോലി ലഭ്യമാക്കാന്‍ സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജര്‍മനിയിലെ സര്‍ക്കാര്‍ സ്ഥാപനം ഡെഫയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇതുമായി ബന്ധപ്പെട്ട് ജര്‍മന്‍ ആരോഗ്യവകുപ്പ് പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാര്‍ ഫ്രാങ്കെ നാളെ കേരളത്തിലെത്തും. ജര്‍മനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ‘വര്‍ക്ക് -ഇന്‍ ഹെല്‍ത്ത് , ജര്‍മനി. ജര്‍മ്മനിയിലെ ഡെഫ എന്ന ഗവണ്‍മെന്റ് സ്ഥാപനവുമായി ചേര്‍ന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തോര്‍സ്റ്റന്‍ കിഫര്‍ , ഡെഫയിലെ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് ആയ എഡ്ന മുളിരോ , ഓപ്പറേഷന്‍ മാനേജര്‍ ആയ പൗല ഷൂമാക്കാര്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി.ഒഡെപെക് എംഡി അനൂപ് കെഎയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു

0
കർണാടക: കർണാടകയിലെ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ...

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ പി എ മജീദ്...

0
മലപ്പുറം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ടുള്ള ചന്ദ്രികയിലെ...

അമേരിക്കയുടെ സാമ്പത്തിക ഉപരോധം ; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

0
ടെഹ്‌റാന്‍ : അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...