മാസപ്പടി വിവാദത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി വിവാദമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിയമം വന്നതിന് ശേഷം 4 വർഷം കാത്തിരുന്നു. മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു. 2019 മുതൽ ഫയൽ മുന്നിൽ വന്നിട്ടും പിണറായി നടപടി എടുത്തില്ലെന്നും വി മുരളീധരൻ വിമർശിച്ചു. വന്യജീവി ആക്രമണ വിഷയത്തിൽ നിയമസഭയിലെ പ്രമേയത്തിനെതിരെയും കേന്ദ്രമന്ത്രി വിമർശനമുന്നയിച്ചു.

പ്രമേയം കേരള നിയമസഭയെ അപഹാസ്യമാക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ഭരണ പ്രതിപക്ഷ പാർട്ടികൾ മുൻപും പ്രമേയം പാസാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും വന മന്ത്രിയും എന്തിനാണ് ഭരിക്കാനിരിക്കുന്നതെന്നും കേന്ദ്ര ഭേദഗതിയിൽ എന്ന് മാറ്റമാണ് വേണ്ടതെന്നും വി മുരളീധരൻ ചോദിച്ചു. 32 കോടി രൂപ കേന്ദ്രം നൽകി. ആ തുക സംസ്ഥാനം എന്തു ചെയ്തുവെന്നും കേന്ദ്രമന്ത്രി ചോദ്യമുന്നയിച്ചു. 2017 മുതൽ 700 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കേരളം എന്തു നടപടിയെടുത്തുവെന്ന് ചോദിച്ച കേന്ദ്രമന്ത്രി കേന്ദ്രത്തിൻ്റെ നിർദേശം നടപ്പിലാക്കിയില്ലെന്നും വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം

0
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്...

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...