ഡ്യൂട്ടി സമയം, സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡ്യൂട്ടി സമയം, സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ പ്രതിഷേധം. എയിംസ് നഴ്സസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പിപിഇ കിറ്റുകള്‍ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.

എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നില്‍ കുത്തിയിരുന്ന് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ഇതുവരെ അധികൃതര്‍ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. കൊവിഡ് പ്രദേശങ്ങളില്‍ പിപിഇ കിറ്റുകള്‍ ധരിച്ചുള്ള പ്രവൃത്തി സമയം നാല് മണിക്കൂര്‍ ആക്കുക. കൊവിഡ്, നോണ്‍-കൊവിഡ് പ്രദേശങ്ങള്‍ തമ്മിലുള്ള ഏകീകൃത റൊട്ടേഷന്‍ നയം നടപ്പിലാക്കുക, കൊവിഡ് സ്ക്രീനിംഗിനായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

‍ഡല്‍ഹിയില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്‌. ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 19,844 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 24 മണിക്കൂറിന് ഇടയില്‍ 1295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. ഇന്നലെ മാത്രം 13 മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആശുപത്രി ജീവനക്കാര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...