പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ മാ​ന​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ മാ​ന​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജാമ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. കു​മ്പ​ളം കു​റ്റേ​പ്പ​റ​മ്പി​ല്‍ സ​ഫ​ര്‍ ഷാ​യെ അ​റ​സ്റ്റു ചെ​യ്യാ​നാ​ണ് ഉ​ത്ത​ര​വ്. കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ്ര​തി ജാ​മ്യം നേ​ടി​യ​ത്.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ഒ​ത്തു​ക​ളി​യി​ലൂ​ടെ​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ല്‍ കുറ്റ​പ​ത്രം ന​ല്‍​കി​യി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ച​പ്പോ​ള്‍ പ്രോസിക്യൂഷ​നും ഇ​ക്കാ​ര്യം ശ​രി​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഗുരു​ത​ര​മാ​യ കേ​സി​ല്‍ കു​റ്റ​പ​ത്രം വൈ​കി​യ​തി​നെ​തി​രെ കോ​ട​തി അ​ന്വേ​ഷ​ണ ഉദ്യോ​ഗ​സ്ഥ​രെ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം കേ​സി​ല്‍ 90 ദി​വ​സം പൂര്‍ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ചാ​ര​ണ കോടതിയി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ജ​നു​വ​രി എ​ട്ടാം തീ​യ​തി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാനഭംഗം ചെയ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ സ​ഫ​ര്‍ ഷാ ​അ​റ​സ്റ്റി​ലാ​കു​ന്ന​ത്. കേ​സി​ല്‍ 90 ദിവ​സം പൂ​ര്‍​ത്തി​യാ​കു​ന്ന ഏ​പ്രി​ല്‍ എ​ട്ടി​ന് മു​മ്പ് ത​ന്നെ അ​ന്വേ​ഷ​ണ സം​ഘം കോടതി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യി​ല്‍ പ്ര​തി​ഭാ​ഗം മ​റ​ച്ചു​വ​ച്ച​പ്പോ​ള്‍ പ്രോ​സി​ക്യൂ​ഷ​നും അ​തി​നെ പിന്തുണയ്ക്കുകയായിരുന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ​ഫ​ര്‍ ഷാ ​മാ​ന​ഭം​ഗം ചെ​യ്ത ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ വാല്‍പ്പാറയില്‍ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ചു. 2020 ജ​നു​വ​രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ജനു​വ​രി എ​ട്ടി​നാ​ണ് പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...